ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് (ഓഗസ്റ്റ് 16) പ്രഖ്യാപിച്ചേക്കും. വൈകുന്നേരം മൂന്ന് മണിയ്‌ക്ക് നടക്കുന്ന വാര്‍ത്ത സമ്മേളനത്തില്‍ കേരളത്തിലെ ഉപതെരഞ്ഞടുപ്പുകളും തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിക്കാനാണ് സാധ്യത. വയനാട് ലോക്‌സഭ മണ്ഡലത്തിലേക്കും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്.
മഹാരാഷ്‌ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ജമ്മു കശ്‌മീര്‍ എന്നിവിങ്ങളാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. നവംബര്‍ മൂന്നിന് ഹരിയാന സര്‍ക്കാരിന്‍റെയും നവംബര്‍ 26ന് മഹാരാഷ്‌ട്ര സര്‍ക്കാരിന്‍റെയും കാലാവധി അവസാനിക്കും. ജാര്‍ഖണ്ഡ് സര്‍ക്കാരിന്‍റെ കാലാവധി 2025 ജനുവരിയിലാണ് അവസാനിക്കുന്നത്.
സെപ്‌റ്റംബര്‍ 30നകം തന്നെ ജമ്മു കശ്‌മീരില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന നിര്‍ദേശമാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്. 2014ന് ശേഷം കശ്‌മീരില്‍ ഇതുവരെ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.