കേരളം

kerala

ETV Bharat / bharat

കാറിൻ്റെ ടയർ പൊട്ടി നിയന്ത്രണംവിട്ട് ട്രക്കിൽ ഇടിച്ചു ; എട്ട് മരണം - road accident in Madhya Pradesh - ROAD ACCIDENT IN MADHYA PRADESH

9 പേരടങ്ങുന്ന സംഘം ഗുണയിലേക്കുള്ള യാത്രയിലായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളും

MADHYA PRADESH  ROAD ACCIDENT  BETMA  INDORE AHMEDABAD HIGHWAY
ROAD ACCIDENT IN MADHYA PRADESH (SOURCE : ETV BHARAT NETWORK)

By ETV Bharat Kerala Team

Published : May 16, 2024, 10:02 AM IST

ഇൻഡോർ : നിയന്ത്രണംവിട്ടകാര്‍ നിര്‍ത്തിയിട്ട ട്രക്കിലിടിച്ച് എട്ട് മരണം. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിൽ ബുധനാഴ്‌ച രാത്രിയായിരുന്നു നടുക്കുന്ന അപകടം. ബെറ്റ്മയ്ക്ക് സമീപം ഇൻഡോർ-അഹമ്മദാബാദ് ഹൈവേയിലായിരുന്നു സംഭവം.

കാറിൻ്റെ ടയർ പൊട്ടി റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. വിവരമറിഞ്ഞയുടന്‍ ബെറ്റ്മ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കാറില്‍ ഒമ്പത് പേർ ഉണ്ടായിരുന്നു, അതിൽ 8 പേർ മരിച്ചു. എല്ലാവരും ഗുണയിലേക്ക് പോവുകയായിരുന്നുവെന്ന് ഡിഎസ്‌പി (റൂറൽ) ഉമാകാന്ത് ചൗധരി അറിയിച്ചു.

ALSO READ : ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു; 3 വയസുകാരന്‌ ദാരുണാന്ത്യം, 7 പേർക്ക് പരിക്ക്‌

കൊല്ലപ്പെട്ടവരില്‍ ഒരാൾ പൊലീസ് കോൺസ്‌റ്റബിളാണ്. മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. പരിക്കേറ്റയാള്‍ ആശുപത്രിയിൽ ചികിത്സയിലാണ്.

ABOUT THE AUTHOR

...view details