കേരളം

kerala

ETV Bharat / bharat

പിടി വിടാതെ ഇഡി; എഎപി എംഎല്‍എ ഗുലാം സിങ് യാദവിന്‍റെ വസതിയില്‍ റെയ്‌ഡ് - Gulab Singh Yadav ED raid

ഗുലാം സിങ് യാദവിന്‍റെ വസതിയില്‍ ഇഡി റെയ്‌ഡ് നടത്തുന്നതായി റിപ്പോര്‍ട്ട്. മതിയാല മണ്ഡലത്തില്‍ നിന്നുള്ള എഎപി എംഎല്‍എയാണ് ഗുലാം സിങ് യാദവ്.

GULAB SINGH YADAV  GULAB SINGH YADAV RESIDENCE ED RAID  AAP MLA S ED CASE  DELHI LIQUOR POLICY
ed-raids-at-premises-of-aap-mla-gulab-singh-yadav

By ETV Bharat Kerala Team

Published : Mar 23, 2024, 10:54 AM IST

ന്യൂഡല്‍ഹി :ആം ആദ്‌മി പാര്‍ട്ടി നേതാക്കള്‍ക്ക് നേരെയുള്ള പിടിമുറുക്കി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. എഎപി എംഎല്‍എ ഗുലാം സിങ് യാദവിന്‍റെ വസതിയില്‍ ഇഡി ഇന്ന് (മാര്‍ച്ച് 23) റെയ്‌ഡ് നടത്തുന്നതായി വൃത്തങ്ങള്‍ അറിയിച്ചു (ED raids underway at premises of Delhi AAP MLA Gulab Singh Yadav). ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്‌തതിന് പിന്നാലെയാണ് ഗുലാം സിങ് യാദവിന്‍റെ വസതിയിലെ റെയ്‌ഡ്.

ഡല്‍ഹി മതിയാല മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആണ് ഗുലാം സിങ് യാദവ്. അതേസമയം മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പില്‍ കേസില്‍ വ്യാഴാഴ്‌ച ഇഡി അറസ്റ്റ് ചെയ്‌ത അരവിന്ദ് കെജ്‌രിവാളിനെ ഡല്‍ഹി റോസ് അവന്യു കോടതി മാര്‍ച്ച് 28 വരെ കസ്റ്റഡിയില്‍ വിട്ടു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് നേടിയ വരുമാനത്തിന്‍റെ പ്രധാന ഗുണഭോക്താവ് ആം ആദ്‌മി പാര്‍ട്ടി ആണെന്നാണ് അന്വേഷണ ഏജന്‍സി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2022ലെ ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടി പ്രചാരണത്തിനായി ഏകദേശം 45 കോടിയോളം രൂപ വിനിയോഗിച്ചു. ഈ പണം മദ്യനയ അഴിമതിയില്‍ നിന്ന് ലഭിച്ച വരുമാനമാണെന്ന് ഇഡി ആരോപിക്കുന്നു. മദ്യനയം രൂപീകരിച്ചതില്‍ അരവിന്ദ് കെജ്‌രിവാളിന് നേരിട്ട് പങ്കുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ വാദം.

Also Read: ജാമ്യമില്ല; കെജ്‌രിവാള്‍ ഇഡി കസ്‌റ്റഡിയില്‍ - Kejriwal Under ED Custody

ചില സ്വകാര്യ വ്യക്തികള്‍ക്ക് ഗുണം ലഭിക്കുന്ന വിധത്തില്‍ മദ്യനയം തയാറാക്കി നടപ്പിലാക്കി എന്നും മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട എല്ലാ ഗൂഢാലോചനയിലും കെജ്‌രിവാള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നും ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ABOUT THE AUTHOR

...view details