ന്യൂഡൽഹി:സ്വകാര്യ കമ്പനികളുടെ അനധികൃത പണമിടപാടുകളുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) നടത്തിയ ഓപറേഷനിൽ വിദേശ കറന്‍സി അടക്കം കോടിക്കണക്കിന് രൂപ കണ്ടെത്തി. 30.50 ലക്ഷം രൂപയും 6,410 യൂറോയും 3,062 യുഎസ് ഡോളറും അഞ്ച് സിംഗപ്പൂർ ഡോളറും 2,750 സ്വിസ് ഫ്രാങ്കുകളും ഇഡി കണ്ടുകെട്ടി. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്‌ട് (ഫെമ), 1999 പ്രകാരമാണ് റെയ്‌ഡ് നടത്തിയതെന്ന് ഇഡി വിശദീകരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡിജിറ്റൽ ഉപകരണങ്ങളും വിവിധ രേഖകളും ഇഡി പിടിച്ചെടുത്തു. ഒക്‌ടോബർ 17നായിരുന്നു റെയ്‌ഡുകൾ നടത്തിയത്. വ്യൂനൗ മാർക്കറ്റിങ് സർവീസസ് ലിമിറ്റഡ്, വ്യൂനൗ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്, സെബൈറ്റ് റെന്‍റൽ പ്ലാനറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ ഭീമമായ തോതില്‍ അനധികൃത വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലായിരുന്നു റെയ്‌ഡ്.
ഇഡിയുടെ വിവിധ ടീമുകൾ 14 സ്ഥലങ്ങളിലാണ് തെരച്ചിൽ നടത്തിയത്. മൊഹാലി (പഞ്ചാബ്), ന്യൂഡൽഹി, നോയിഡ (ഉത്തർപ്രദേശ്), ഗാസിയാബാദ് (ഉത്തർപ്രദേശ്), മുംബൈ (മഹാരാഷ്ട്ര) എന്നിവിടങ്ങളിലായിരുന്നു റെയ്‌ഡ്. കമ്പനികളുടെ ഓഫിസ് പരിസരങ്ങളിലും കമ്പനിയുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളുടെ വസതികളിലും നടത്തിയ പരിശോധനയിലാണ് വിദേശ കറന്‍സികളും രൂപയും കണ്ടെത്തിയത്.
Also Read:പോപ്പുലർ ഫ്രണ്ടിന്‍റെ 56 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി; കൂടുതലും കേരളത്തിൽ