കേരളം

kerala

ETV Bharat / bharat

വിദേശനാണയ വിനിമയച്ചട്ട ലംഘനം : ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് ഇഡി - Byjus app owner Byju Raveendran

ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത് വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതുള്‍പ്പടെയുള്ള കേസുകള്‍ നേരിടുന്ന സാഹചര്യത്തില്‍ രാജ്യം വിടാതിരിക്കാന്‍

Byju s app owner Byju Raveendran  Byju Raveendran cases  Byju s app controversies  ബൈജൂസ് ആപ്പ് വിവാദം  ബൈജു രവീന്ദ്രന്‍
ed-issues-lookout-notice-against-byju-s-app-owner-byju-raveendran

By ETV Bharat Kerala Team

Published : Feb 22, 2024, 12:10 PM IST

ന്യൂഡല്‍ഹി :സംരംഭകനും നിക്ഷേപകനും ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപകനുമായ ബൈജു രവീന്ദ്രനെതിരെ ഇഡിയുടെ ലുക്ക് ഔട്ട് നോട്ടിസ് (ED issues lookout notice against Byju Raveendran). വിദേശനാണ്യ വിനിമയ ചട്ട ലംഘനം ഉള്‍പ്പടെയുള്ള കേസുകള്‍ നേരിടുന്ന സാഹചര്യത്തില്‍ ബൈജു രവീന്ദ്രന്‍ രാജ്യം വിടാതിരിക്കാനുള്ള നീക്കമാണ് ഇഡി നടത്തിയത് (Byju's app owner Byju Raveendran cases). ബൈജുവിനെ കമ്പനിയില്‍ നിന്ന് നീക്കാനായി മാര്‍ക്ക് സക്കര്‍ബര്‍ഗ് ഉള്‍പ്പടെയുള്ള ഓഹരിഉടമകള്‍ നാളെ (23.02.204) യോഗം വിളിച്ച സാഹചര്യത്തിലാണ് പുതിയ തലവേദന.

നാളെ നടക്കുന്ന യോഗത്തിലേക്ക് ബൈജുവിന് ക്ഷണമില്ല. ഇതിനെതിരെ ബൈജു കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയും കേസില്‍ ഉത്തരവുണ്ടാകുന്നതുവരെ നാളത്തെ യോഗത്തിലെടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു. ഇതിനിടെയാണ് ഇഡിയുടെ ലുക്ക് ഔട്ട് നോട്ടിസ്.

ABOUT THE AUTHOR

...view details