ന്യൂഡൽഹി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് (ഇഡി) റെയ്‌ഡ്. 4,037 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലാണ് റെയ്‌ഡ് നടത്തിയത്. റെയ്‌ഡിൽ 503.16 കോടി രൂപ വിലമതിക്കുന്ന സ്ഥാവരജംഗമ സ്വത്തുക്കൾ കണ്ടുകെട്ടിയതായി ഇഡി അറിയിച്ചു.
2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരം കോർപ്പറേറ്റ് പവർ ലിമിറ്റഡിനും അവരുടെ പ്രൊമോട്ടർമാർക്കും ഡയറക്‌ടർമാരായ മനോജ് ജയസ്വാൾ, അഭിജിത് ജയസ്വാൾ, അഭിഷേക് ജയസ്വാൾ എന്നിവർക്കെതിരെയും രജിസ്‌റ്റർ ചെയ്‌ത കേസിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
കോർപ്പറേറ്റ് പവർ ലിമിറ്റഡിന്‍റെയും മനോജ് കുമാർ ജയസ്വാളിന്‍റെ കുടുംബാംഗങ്ങളുടെയും ബാങ്ക് ബാലൻസുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ, വിവിധ ഷെൽ കമ്പനികളുടെ പേരിൽ സമ്പാദിച്ച വിവിധ ഭൂമി സ്വത്തുക്കൾ, കെട്ടിടങ്ങൾ എന്നിവ കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക