കേരളം

kerala

By ANI

Published : Sep 5, 2024, 8:04 PM IST

ETV Bharat / bharat

ഈസ് മൈ ട്രിപ് ഇനി ഇലക്ട്രിക് ബസ് ഉത്പാദന മേഖലയിലേക്കും - EASEMYTRIP ELECTRIC BUS

ഇലക്ട്രിക് ബസ് ഉൽപാദന മേഖലയിലേക്കുള്ള പുതിയ ചുവട് വെപ്പ് പ്രഖ്യാപിച്ച് ഈസ് മൈ ട്രിപ്. രാജ്യത്തെ കാര്‍ബണ്‍ രഹിത യാത്രക്ക് കമ്പനി മുടക്കുന്നത് 200 കോടി രൂപ.

EASY GREEN MOBILITY  YOLOBUS  NET ZERO CARBON MOBILITY  GLOBAL LEADER IN GREEN MOBILITY
EaseMyTrip to Venture into electric bus manufacturing through a subsidiary (ANI)

ന്യൂഡല്‍ഹി: തങ്ങളുടെ പുതിയ ഉദ്യമ പ്രഖ്യാപനവുമായി ഈസ് മൈ ട്രിപ്. 'ഈസി ഗ്രീന്‍ മൊബിലിറ്റി' എന്ന് പേരിട്ടിരിക്കുന്ന പുത്തന്‍ ഉദ്യമം ഇലക്ട്രിക് ബസ് ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. ഈസ് മൈ ട്രിപ്പിന്‍റെ മറ്റൊരു വിഭാഗമായ യോലോ ബസാകും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക.

പുതിയ പദ്ധതിക്കായി 200 കോടിയാണ് ഈസ് മൈ ട്രിപ് നിക്ഷേപിക്കുന്നത്. അടുത്ത മൂന്ന് വര്‍ഷം കൊണ്ടാകും ഇതിന്‍റെ ഗവേഷണവും വികസനവും ഉത്പാദനവും പൂര്‍ത്തീകരിക്കുക. ഇലക്ട്രിക് ബസിന്‍റെ ഉത്പാദനത്തിനായി പുതിയ പ്ലാന്‍റും നിര്‍മ്മിക്കുന്നുണ്ട്. 24 ശതമാനം കോംപൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് 2024 മുതല്‍ 2030 വരെയുള്ള കാലയളവിനുള്ളിൽ രാജ്യത്തെ ഇലക്ട്രിക് വാഹന വിപണി ലക്ഷ്യമിടുന്നത്.

ഇലക്ട്രിക് വാഹന വിപണിക്ക് അനുയോജ്യമായ സാഹചര്യങ്ങളാണ് രാജ്യത്ത് ഇപ്പോഴുള്ളത്. ഒരു പതിറ്റാണ്ടായി ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 125,000 മുതല്‍ 150,000 യൂണിറ്റുകളുടെ വര്‍ധനയാണ് ഉണ്ടാകുന്നത്. നിലവില്‍ ഇവയുടെ ആവശ്യം വര്‍ധിച്ചിരിക്കുകയാണ്. ഇതനുസരിച്ച് വിതരണവും മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതിനായി പ്രാദേശിക ഉത്പാദനം വര്‍ധിപ്പിക്കുകയും പൂര്‍ണമായും മെയ്ക്ക് ഇന്‍ ഇന്ത്യ ഉത്പന്നങ്ങള്‍ ഉണ്ടാകുകയും വേണമെന്ന് ഈസ് മൈ ട്രിപ്പിന്‍റെ സഹസ്ഥാപകന്‍ റികാന്ത് പിറ്റി പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

'ഫെയിം' പദ്ധതിയിലൂടെയും പിഎൽഐ പദ്ധതികളിലൂടെയും പുത്തന്‍ നയങ്ങളിലൂടെയും സര്‍ക്കാര്‍ രാജ്യമെമ്പാടും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ പ്രോത്സാഹനം നല്‍കുന്നുണ്ട്. ഇലക്ട്രിക് വാഹന നിർമാണ രംഗത്തെ ആഗോള നേതൃത്വനിരയിലേക്ക് എത്താനുള്ള രാജ്യത്തിന്‍റെ ഉദ്യമങ്ങള്‍ക്ക് തങ്ങളുടെ പുത്തന്‍ സംരംഭൾ കൈത്താങ്ങാകാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. വളര്‍ന്ന് വരുന്ന ഇലക്ട്രിക് വാഹന രംഗത്ത് ശക്തമായ ഈസ് മൈ ട്രിപ് സാന്നിധ്യമാകാനാണ് ലക്ഷ്യമിടുന്നത്.

ഈസി ഗ്രീനിന്‍റെ പുതിയ പ്ലാന്‍റില്‍ തുടക്കത്തില്‍ നാലായിരം മുതല്‍ അയ്യായിരം ബസുകള്‍ വരെ നിര്‍മ്മിക്കാനാകും. ഡിമാൻഡ് അനുസരിച്ച് ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഊര്‍ജ്ജക്ഷമമായ അത്യാധുനിക ബാറ്ററി സംവിധാനങ്ങള്‍ക്കാണ് കമ്പനി ഊന്നല്‍ നല്‍കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്യുന്നതിലൂടെ ദീര്‍ഘദൂര യാത്രക്ക് വാഹനങ്ങളെ സജ്ജമാക്കുകയാണ് ലക്ഷ്യം.

യോലോ ബസിലൂടെ ഈസി ഗ്രീന്‍ നഗരയാത്രകളെ കൂടുതൽ എളുപ്പമാക്കും. രാജ്യത്തെ 250 റൂട്ടുകളിലേക്ക് കമ്പനി സേവനങ്ങള്‍ നൽകും. ഇതിനോടകം തന്നെ ഒരു ലക്ഷത്തിലേറെ യാത്രക്കാർ കമ്പനിക്കുണ്ട്.

കാര്‍ബണ്‍രഹിത യാത്രയുടെ ജന സ്വീകാര്യത കൂട്ടുക എന്നതാണ് യോലോ ബസിലൂടെ ഈസ് മൈ ട്രിപ് ലക്ഷ്യമിടുന്നത്. 2027-28ഓടെ രണ്ടായിരം വൈദ്യുത ബസുകളുടെ സേവനം ഉറപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കി.

Also Read:ഈ ഉത്സവ സീസണിൽ ഒരു കാർ വാങ്ങാൻ പദ്ധതിയുണ്ടോ? മാരുതി സ്വിഫ്റ്റിന്‍റെ അഞ്ച് വേരിയൻ്റുകളും സവിശേഷതകളും; പരിശോധിക്കാം

ABOUT THE AUTHOR

...view details