അമരാവതി:ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ ഭൂചലനം. ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. റിക്‌ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തി. ഭൗമോപരിതലത്തില്‍ നിന്നും 10 കിലോമീറ്റര്‍ ആഴത്തില്‍ ഭൂചലനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
ആന്ധ്രപ്രദേശില്‍ ഭൂചലനം; 3.9 തീവ്രത രേഖപ്പെടുത്തി
തിരുപ്പതിയില്‍ ഭൂചലനം. ആളപായമോ നാശനഷ്‌ടങ്ങളോ ഇല്ല. എക്‌സില്‍ വിവരങ്ങള്‍ പങ്കിട്ട് നാഷണൽ സെൻ്റർ ഫോർ സീസ്‌മോളജി.
Earthquake In Tirupati In Andra Pradesh
Published : Mar 14, 2024, 10:41 PM IST
വ്യാഴാഴ്‌ച (മാര്‍ച്ച് 14) രാത്രി 8.43നാണ് ഭൂചലനം ഉണ്ടായത്. തിരുപ്പതിയില്‍ നിന്നും 58 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്‌മോളജി പറഞ്ഞു. സംഭവത്തെ കുറിച്ച് നാഷണൽ സെൻ്റർ ഫോർ സീസ്‌മോളജി എക്‌സില്‍ കുറിപ്പ് പങ്കുവച്ചു.