കേരളം

kerala

ETV Bharat / bharat

ബെംഗളൂരുവിൽ രണ്ടരക്കോടിയുടെ ലഹരി വേട്ട; പിടിയിലായവരിൽ വിദേശികളും - ലഹരി വേട്ട

രണ്ടരക്കോടിയോളം രൂപ വിപണിമൂല്യമുള്ള മയക്കുമരുന്നുമായി 3 വിദേശികളടക്കം 4 പേർ പിടിയിൽ . പ്രതികൾ ഇന്ത്യയിലെത്തിയത് ടൂറിസ്‌റ്റ് വിസയിലും ബിസിനസ് വിസയിലും.

Drug Peddlers Arrested  Bengaluru  ബെംഗളൂരു  ലഹരി വേട്ട  മയക്കുമരുന്ന്
4 Drug Peddlers Including 3 Foreigners Arrested in Bengaluru

By ETV Bharat Kerala Team

Published : Feb 27, 2024, 6:06 PM IST

ബെംഗളൂരു:കർണാടകയിലെ ബെംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട. സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) ആൻ്റി നാർകോട്ടിക്‌സ് വിഭാഗം നടത്തിയ പരിശോധനയിൽ വിപണിയിൽ 2.35 കോടി രൂപ മൂല്യം വരുന്ന മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ 3 വിദേശികളടക്കം 4 പേർ അറസ്‌റ്റിലായി (Drug Peddlers Arrested in Bengaluru).

ഘാന സ്വദേശി ഇമ്മാനുവൽ ക്വാസി (32), നൈജീരിയയിൽ നിന്നുള്ള ചൈനാസ സിപ്രിലാൻ ഒക്കോയെ (38), കാലു ചുക്വ (40) എന്നിവരാണ് അറസ്‌റ്റിലായ വിദേശികൾ. ഇവരിൽ നിന്ന് 730 ഗ്രാം എംഡിഎംഎ ക്രിസ്‌റ്റൽ, 1273 എക്‌സ്‌റ്റസി ഗുളികകൾ, 42 ഗ്രാം ഹൈഡ്രോ കഞ്ചാവ്, 4 മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു.

സോളദേവനഹള്ളി, ആർഎംസി യാർഡ് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവിടെ വാടകയ്‌ക്ക് താമസിച്ചിരുന്ന പ്രതികൾ ടൂറിസ്‌റ്റ് വിസയിലും ബിസിനസ് വിസയിലും ഇന്ത്യയിലെത്തിയവരാണ്. ഇവർ ഇവിടെ വിവിധ തരം നിരോധിത മയക്കുമരുന്നുകൾ കച്ചവടം ചെയ്‌തിരുന്നതായാണ് വിവരം. പ്രതികളിലൊരാൾ നേരത്തെ മുംബൈയിൽ താമസിച്ചിരുന്നതായും ഇവിടെവച്ച് മയക്കുമരുന്ന് വിൽപന കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്നും റിപ്പോർട്ടുണ്ട്.

Also Read: 'കുപ്പി വാങ്ങിയാലുടൻ സ്റ്റിക്കർ പറിച്ച് ചുമരിലൊട്ടിക്കും'...മദ്യപൻമാർ ശ്രദ്ധിക്കുക... സ്റ്റിക്കർ കളയരുത്, ആവശ്യമുണ്ട്...

വിദേശികളെക്കൂടാതെ അറസ്‌റ്റിലായ നാലാമത്തെ പ്രതി ആർഎംസി യാർഡ് പ്രദേശവാസിയാണ്. ഇയാളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. പ്രതി തപാൽ വഴി ഹൈഡ്രോ കഞ്ചാവ് വരുത്തുന്നത് പതിവാക്കിയ ആളാണെന്നാണ് വിവരം. ഇയാളെപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റ് ചെയ്‌തതെന്നാണ്‌ പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

ABOUT THE AUTHOR

...view details