കേരളം

kerala

ETV Bharat / bharat

കുളിക്കാനിറങ്ങിയ എട്ട് യുവാക്കൾ നദിയിൽ മുങ്ങി മരിച്ചു; നാടിനെ നടുക്കിയ സംഭവം നടന്നത് ഗണേശ വിഗ്രഹ നിമജ്ജന പരിപാടികൾക്കിടെ - Drown Death Gujarat - DROWN DEATH GUJARAT

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചു.

8 DROWN IN MESHWO RIVER GANDHINAGAR  PM MODI EXPRESSES GRIEF  ഗുജറാത്തിൽ 8 യുവാക്കൾ മുങ്ങിമരിച്ചു  ഗണേശ വിഗ്രഹം നിമഞ്ജനം അപകടം
Rescue operations underway by NDRF and SDRF (ANI)

By ANI

Published : Sep 14, 2024, 7:39 AM IST

ഗാന്ധിനഗർ: ഗുജറാത്തിൽ നദിയിൽ കുളിക്കാനിറങ്ങിയ എട്ട് യുവാക്കൾ മുങ്ങിമരിച്ചു. ഗാന്ധിനഗറിലെ വാസ്‌ന സോഗതി ഗ്രാമത്തിലാണ് സംഭവം. മെഷ്വോ നദിയിൽ കുളിക്കാനിറങ്ങിയ യുവാക്കളാണ് മുങ്ങിമരിച്ചത്.

ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യാനെത്തിനെത്തിയ നാട്ടുകാർ ആണ് അപകട വിവരം അധികൃതരെ അറിയിച്ചത്. അപകടത്തിൽപ്പെട്ട ഒരു യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവർ കൂടി ഒഴുക്കിൽപെടുകയായിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞതായി ഗാന്ധിനഗർ ഡെപ്യൂട്ടി എസ്‌പി ഡിടി ഗോഹിൽ പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നിലവിൽ എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. ഒരാൾ കൂടി അപകടത്തിൽ പെട്ടിട്ടുണ്ടോ എന്ന് പ്രദേശവാസികൾ സംശയം പറഞ്ഞതിനെത്തുടർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. ഗാന്ധിനഗർ എൻഡിആർഎഫ് സംഘത്തിന്‍റെയും എസ്‌ഡിആർഎഫ് സംഘത്തിന്‍റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചു.

Also Read:മധുരയിൽ വനിത ഹോസ്‌റ്റലിൽ തീപിടിത്തം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ABOUT THE AUTHOR

...view details