കേരളം

kerala

ETV Bharat / bharat

ഈ കോള്‍ നിങ്ങള്‍ക്കും വന്നോ; തട്ടിപ്പ് സംഘത്തിന്‍റെ വലയില്‍ വിഴാതിരിക്കാന്‍ ഇങ്ങിനെ ചെയ്യൂ - Vigilant Against Fraudsters

നിങ്ങളുടെ പേരിലുള്ള കൊറിയര്‍ കസ്റ്റംസ് പിടിച്ചുവെന്ന ഓഡിയോ സന്ദേശം നിങ്ങളുടെ മൊബൈലിലും എത്തിയോ. ഈ പുത്തന്‍ സൈബർ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടതെങ്ങിനെയെന്ന് വിശദീകരിക്കുന്നു കേരള പോലീസ്. തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം തന്നെ 1930 ൽ വിവരം അറിയിക്കണം.

KERALA POLICE  CYBER CRIME  CYBER FRAUD  സൈബർ തട്ടിപ്പ്
Don't Fall For Fake Threat Calls, Let's Be Vigilant Against Fraudsters

By ETV Bharat Kerala Team

Published : Apr 10, 2024, 12:03 PM IST

Updated : Apr 10, 2024, 2:34 PM IST

തിരുവനന്തപുരം :വിദേശത്ത് ജോലിനോക്കുന്ന ബന്ധുക്കളുണ്ടോ. എങ്കില്‍ ഈ പുത്തന്‍ സൈബർ തട്ടിപ്പ് മോഡല്‍ നിങ്ങലുടെ മേലും പരീക്ഷിക്കപ്പെടാനിടയുണ്ട്. ഒരു ഓട്ടോമാറ്റിക് വോയ്സ് സന്ദേശമാണ് പുതിയ തട്ടിപ്പിന്‍റെ കേന്ദ്രം. വിദേശത്ത് ജോലി ചെയ്യുന്നവരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ലക്ഷ്യമിട്ട് ഫോണിൽ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘമാണ് ഈ തട്ടിപ്പിന് പിന്നില്‍. കേട്ട് പഴകിയ പല തരം സൈബർ തട്ടിപ്പിന്‍റെ പുതിയ മുഖം.

എങ്ങനെയാണ് ഈ തട്ടിപ്പ് നടത്തുന്നത്? : നിങ്ങൾക്കുള്ള കൊറിയർ കസ്‌റ്റംസ് പിടിച്ചെടുത്തിരിക്കുന്നു എന്ന ഓട്ടോമാറ്റിക് റെക്കോർഡ് വോയിസ് സന്ദേശം മൊബൈലിൽ ലഭിക്കുന്നതാണ് ആദ്യപടി. കൂടുതൽ അറിയുന്നതിനായി 9 അമർത്തുവാനും ഈ സന്ദേശത്തിൽ ആവശ്യപ്പെടുന്നു. ഇത് അമർത്തുന്നതോടെ കോൾ തട്ടിപ്പുകാർക്ക് കണക്‌ട് ആവുന്നു.

നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, ലഹരി വസ്‌തുക്കൾ എന്നിവ ഉണ്ടെന്നും അതിന് തീവ്രവാദബന്ധം ഉണ്ടെന്നും അവർ അറിയിക്കും. ഈ കോൾ കസ്‌റ്റംസിന് കൈമാറുന്നു എന്ന് പറഞ്ഞ് കോൾ മറ്റൊരാളിന് കൈമാറുന്നു. തീവ്രവാദബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞ് അയാൾ വീണ്ടും നിങ്ങളെ ഭീഷണിപ്പെടുത്തുന്നു. പറഞ്ഞ കാര്യങ്ങൾ വിശ്വസിപ്പിക്കുന്നതിനായി കസ്‌റ്റംസ് ഓഫിസർ എന്ന് തെളിയിക്കുന്ന വ്യാജ ഐഡി കാർഡ്, പരാതിയുമായി ബന്ധപ്പെട്ട വ്യാജരേഖകൾ എന്നിവ അവർ നിങ്ങൾക്ക് അയച്ചുതരും.

കസ്‌റ്റംസ് ഓഫിസറുടെ ഐഡി കാർഡ് വിവരങ്ങൾ വെബ്സൈറ്റിൽ പരിശോധിച്ചാൽ ഇത്തരത്തിൽ ഒരു ഓഫിസർ ഉണ്ടെന്ന് വ്യക്തമാകുന്നു. ഇതോടെ നിങ്ങൾ സ്വന്തം സമ്പാദ്യ വിവരങ്ങൾ വ്യാജ കസ്‌റ്റംസ് ഓഫിസർക്ക് കൈമാറുകയാണ്. നിങ്ങൾ സമ്പാദിച്ച തുക നിയമപരമായി ഉള്ളതാണെങ്കിൽ സമ്പാദ്യത്തിന്‍റെ 80 ശതമാനം ഡെപ്പോസിറ്റ് ആയി നൽകണമെന്നും നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച ശേഷം സമ്പാദ്യം നിയമപരമാണെങ്കിൽ തിരിച്ച് നൽകും എന്നും അവർ നിങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കും.

ALSO READ : 63 കാരനെ കബളിപ്പിച്ച് സൈബർ തട്ടിപ്പുകാരൻ; ആപ്പിങ് വോയ്‌സ് വഴി തട്ടിയെടുത്തത് 3 ലക്ഷം രൂപ

ഇത് വിശ്വസിച്ച് ഇവർ നൽകുന്ന അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നവർ തട്ടിപ്പിന് ഇരയാകുന്നു. ഇത്തരം തട്ടിപ്പിൽ വീണുപോകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നാണ് കേരള പോലീസ് നല്‍കുന്ന ഉപദേശം.

എങ്ങിനെ :

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്‌താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്‌ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.www.cybercrimegov.inഎന്ന വെബ്‌സൈറ്റിലും പരാതി രജിസ്‌റ്റർ ചെയ്യാവുന്നതാണ്.

Last Updated : Apr 10, 2024, 2:34 PM IST

ABOUT THE AUTHOR

...view details