കേരളം

kerala

ETV Bharat / bharat

നായയുടെ നോൺ-ഇൻവേസിവ് ഹൃദയശസ്ത്രക്രിയ വിജയം കണ്ടു; ഇന്ത്യൻ ഉപഭൂഖണ്ഡത്തില്‍ ആദ്യത്തേത് - DOG HEART SURGERY IN DELHI - DOG HEART SURGERY IN DELHI

സങ്കീർണ്ണമായ ഹൃദ്രോഗമുള്ള നായയിൽ മൈക്രോ ഹൈബ്രിഡ് ശസ്ത്രക്രിയ നടത്തി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ നടപടിക്രമമാണിതെന്ന് മൃഗഡോക്‌ടർമാർ.

NON INVASIVE HEART SURGERY  FIRST DOG HEART SURGERY  HEART SURGERY  നായയ്ക്ക് ഹൃദയ ശസ്‌ത്രക്രിയ
Beagle Dog- Representational Image (ETV Bharat)

By ETV Bharat Kerala Team

Published : Jun 2, 2024, 9:32 PM IST

ന്യൂഡൽഹി: സങ്കീർണ്ണമായ ഹൃദ്രോഗമുള്ള നായയ്ക്ക് നടത്തിയ നോൺ-ഇൻവേസിവ് ഹൃദയ ശസ്‌ത്രക്രിയ വിജയകരം. ഏഴുവയസുള്ള ബീഗിൾ ഇനത്തില്‍പ്പെട്ട നായ കഴിഞ്ഞ രണ്ട് വർഷമായി മിട്രൽ വാൽവ് രോഗത്തിന് അടിമയായിരുന്നുവെന്ന് കൈലാഷിലെ ഈസ്‌റ്റ് മാക്‌സ് പെറ്റ്‌സെഡ് ഹോസ്‌പിറ്റലിലെ ഇന്‍റർവെൻഷണൽ കാർഡിയോളജിസ്‌റ്റ് ഡോ. ഭാനു ദേവ് ശർമ്മ പറഞ്ഞു.

മിട്രൽ വാൽവ് ലീഫ്‌ലെറ്റുകളിലെ മാറ്റങ്ങൾ മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഇത്‌ ഹൃദയത്തിന്‍റെ ഇടത് മുകൾ അറയ്ക്കുള്ളിൽ രക്തം തിരികെ ഒഴുകുന്നതിനും രോഗം പുരോഗമിക്കുമ്പോൾ ഹൃദയസ്‌തംഭനത്തിനും (ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിനും) കാരണമാകുന്നു. മെയ് 30 ന് ഒരു വാൽവ് ക്ലാമ്പ് ഉപയോഗിച്ച് വിദഗ്‌ധർ ട്രാൻസ്‌കത്തീറ്റർ എഡ്‌ജ്‌-ടു-എഡ്‌ജ്‌ റിപ്പയർ (TEER) നടപടിക്രമം നടത്തി.

ആശുപത്രി അധികൃതർ പറയുന്നതനുസരിച്ച്, ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ സ്വകാര്യ പ്രാക്‌ടീഷണർമാരിൽ ഏഷ്യയിൽ നിന്ന് ആദ്യത്തേതും ലോകമെമ്പാടുമുള്ള രണ്ടാമത്തെയാളുമാണ് ഭാനു ദേവ് ശർമ്മയുടെ ടീം. ശർമ്മയും അദ്ദേഹത്തിന്‍റെ നാല് ഡോക്‌ടർമാരുടെ സംഘവും കഴിഞ്ഞ വർഷം ഈ പ്രക്രിയയെക്കുറിച്ച് പഠിക്കാൻ ഷാങ്ഹായിലേക്ക് പോയിരുന്നു.

'മൈക്രോ സർജറിയുടെയും ഇന്‍റർവെൻഷണൽ നടപടിക്രമത്തിന്‍റെയും സംയോജനമായതിനാൽ ഇതിനെ ഹൈബ്രിഡ് സർജറി എന്ന് വിളിക്കുന്നു. ഇത്‌ ഹൃദയ ശ്വാസകോശ ബൈപാസ് മെഷീൻ ആവശ്യമുള്ള തുറന്ന ഹൃദയ ശസ്‌ത്രക്രിയ പോലെയല്ല. പരിപാലിക്കുന്നവര്‍ പറയുന്നതനുസരിച്ച്, കഴിഞ്ഞ ഒരു വർഷമായി അവർ വളര്‍ത്തുമൃഗമായ ജൂലിയറ്റിനുള്ള മരുന്നുകൾ നൽകിയിരുന്നതായി ശർമ്മ പറഞ്ഞു.

രണ്ട് വർഷം മുമ്പ് കൊളറാഡോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ഈ ശസ്‌ത്രക്രിയ നടത്തിയതിൽ നിന്നാണ് നടപടിക്രമത്തെക്കുറിച്ച് അവർ മനസിലാക്കിയത്. ശസ്‌ത്രക്രിയ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം വളർത്തുനായയെ ഡിസ്‌ചാർജ് ചെയ്‌തു. മിട്രൽ വാൽവ് രോഗം ഇന്ത്യയിലും ലോകമെമ്പാടുമുള്ള നായ്ക്കളിൽ ഏറ്റവും സാധാരണമായ ഹൃദ്രോഗമാണ്. നായ്ക്കളുടെ മരണത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്നാണ് ഈ രോഗമെന്നും ഡോക്‌ടർ ശർമ്മ പറഞ്ഞു.

ALSO READ:കോട്ടയം മെഡിക്കൽ കോളജിന് അഭിമാന നേട്ടം; പതിനാലുകാരിയുടെ അതിസങ്കീർണ ശസ്‌ത്രക്രിയ വിജയകരം

ABOUT THE AUTHOR

...view details