മധ്യപ്രദേശ്:രംഗോലിയില്‍ തുപ്പിയെന്ന് ആരോപിച്ച് യുവാവിനെ കൊണ്ട് തുപ്പല്‍ നക്കിപ്പിക്കുകയും വായില്‍ ചാണകം തിരുകകയും ചെയ്‌തു. ധാര്‍ ജില്ലയിലെ സാഗോർ പ്രദേശത്താണ് സംഭവം. ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ സെക്ഷൻ 151 പ്രകാരം സമാധാനാന്തരീക്ഷം തകർത്തെന്നാരോപിച്ച് ഇരുവിഭാഗത്തെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു.
വീട്ടുകാര്‍ പറയുന്നതനുസരിച്ച് കരാറുകാരൻ്റെ കീഴിൽ കൂലിപ്പണി ചെയ്യുന്ന ആളാണ് യുവാവ്. ഇയാള്‍ റോഡരികില്‍ പുകയില ചവച്ച് തുപ്പിയപ്പോൾ അതിനടുത്ത് ഉണ്ടായിരുന്ന രംഗോലിയില്‍ തെറിച്ചു. തുടര്‍ന്ന് പ്രദേശവാസികള്‍ റോഡില്‍ നിന്ന് തുപ്പല്‍ നക്കാന്‍ നിര്‍ബന്ധിച്ചു.