ന്യൂഡല്‍ഹി :ശാസ്‌ത്രി നഗര്‍ മേഖലയില്‍ നാലുനില കെട്ടിടത്തിന് തീപിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം (Delhi Shastri Nagar apartment fire). മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. തീപടര്‍ന്ന കെട്ടിടത്തില്‍ കുടുങ്ങി കിടന്ന ഒന്‍പത് പേരെ അഗ്‌നി രക്ഷാസേന പുറത്തെത്തിച്ചിരുന്നു. പക്ഷേ നാലുപേര്‍ മരണത്തിന് കീഴടങ്ങി (massive fire at shastri nagar).
ഡല്‍ഹിയില്‍ 4 നില കെട്ടിടത്തില്‍ തീപിടിത്തം ; കുട്ടികള്‍ അടക്കം നാലുപേര്‍ മരിച്ചു
സംഭവം ശാസ്‌ത്രി നഗര്‍ സ്‌ട്രീറ്റ് നമ്പര്‍ 13ലെ കെട്ടിടത്തില്‍. ബേസ്‌മെന്‍റിലാണ് തീപിടിച്ചത്. പാര്‍ക്ക് ചെയ്‌ത വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു.
Published : Mar 14, 2024, 10:19 AM IST
|Updated : Mar 14, 2024, 10:53 AM IST
നിലവില്‍ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇന്ന് പുലര്‍ച്ചെ 5.22ഓടെയാണ് ശാസ്‌ത്രി നഗര്‍ സ്‌ട്രീറ്റ് നമ്പര്‍ 13ലെ നാലുനില കെട്ടിടത്തിന് തീപിടിച്ചത്. വിവരം ലഭിച്ചയുടന്‍ പൊലീസ് സംഘം സ്ഥലത്തെത്തുകയും അഗ്‌നി രക്ഷാസേനയെ വിവരം അറിയിക്കുകയുമായിരുന്നു. കെട്ടിടത്തിന്‍റെ ബേസ്‌മെന്‍റിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിനകത്ത് ഒന്‍പത് പേര്‍ കുടുങ്ങി കിടന്നിരുന്നു. ഇവരെ പുറത്തെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് പെണ്‍കുട്ടികളും ദമ്പതികളും മരിച്ചതായാണ് റിപ്പോര്‍ട്ട്.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഷഹ്‌ദാര ജില്ല ഡിസിപി സുരേന്ദ്ര ചൗധരി അറിയിച്ചു. ബേസ്‌മെന്‍റില്‍ പാര്‍ക്ക് ചെയ്‌തിരുന്ന വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു. ഉടന്‍ കെട്ടിടത്തില്‍ പുക മൂടി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.