ന്യൂഡൽഹി : ഡൽഹിയിൽ ഇത്തവണ കോണ്‍ഗ്രസ് അധികാരത്തിൽ വരുമെന്ന് ദേവേന്ദ്ര യാദവ്. ബദ്‌ലി നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് അദ്ദേഹം. ആം ആദ്‌മി പാർട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നും ശക്തമായ ഒരു കോൺഗ്രസ് സർക്കാർ രൂപീകരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ പെൻഷൻ, റേഷൻ കാർഡ്, മലിനജലം എന്നിവയുടെ കാര്യത്തിൽ കെജ്‌രിവാള്‍ നൽകിയ ഉറപ്പുകളൊന്നും പ്രാവർത്തികമാക്കിയില്ല. മൊഹല്ലയിൽ സ്‌കൂളുകളോ ക്ലിനിക്കുകളോ പോലുമില്ല. അതിനാൽ തന്നെ 2025ൽ ശക്തമായ ഒരു കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ ജനങ്ങള്‍ തയാറായിക്കഴിഞ്ഞുവെന്നും ദേവേന്ദ്ര യാദവ് പറഞ്ഞു. ബദ്‌ലി നിയമസഭാ മണ്ഡലത്തിൽ എഎപിയുടെ അജേഷ് യാദവ്, ബിജെപിയുടെ ദീപക് ചൗധരി എന്നിവരാണ് ദേവേന്ദ്ര യാദവിൻ്റെ എതിരാളികള്‍.
അതേസമയം, വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. ഡൽഹിയിൽ കോൺഗ്രസിനായി പ്രചാരണത്തിനിറങ്ങിയ എംപി പപ്പു യാദവും കൽക്കാജി നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി അൽക്ക ലാംബയും ആംആദ്‌മിക്കെതിരെ ആഞ്ഞടിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക