ഡൽഹി: മദ്യനയ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്‍റ് അറസ്‌റ്റ് ചെയ്‌ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിലേക്ക്. ഏപ്രിൽ 15 വരെയാണ് റിമാൻഡ് ചെയ്‌തത്. കസ്‌റ്റഡി കാലാവധി അവസാനിച്ചതോടെ ഡൽഹി റൂസ് അവന്യൂ കോടതിയാണ് കെജ്‌രിവാളിനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടത്. അദ്ദേഹത്തെ ഇന്നു തന്നെ തീഹാറിലെ ജയിലിലേക്ക് മറ്റും.
ഇന്ന് രാവിലെയാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്. 15 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡറക്‌ടറേറ്റിന്‍റെ ആവശ്യം അംഗീകരിക്കുകയായിരുന്നു കോടതി. അതേസമയം അന്വേഷണവുമായി കെജ്‌രിവാൾ സഹകരിക്കുന്നില്ലെന്ന് ഇ ഡിയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു പറഞ്ഞു.