കേരളം

kerala

ETV Bharat / bharat

ഡൽഹി മദ്യനയ കേസ്; മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി - JUDICIAL CUSTODY EXTENDED

ഡൽഹി മദ്യനയ അഴിമതി കേസിൽ തിഹാർ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഇന്ന് (ജൂലൈ 25) അവസാനിക്കാനിരിക്കെയാണ് ഓഗസ്റ്റ് 8 വരെ നീട്ടിയത്.

ഡൽഹി മദ്യനയ അഴിമതി കേസ്  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ  DELHI LIQUOR SCAM CASE  ARWIND KEJRIWAL
Arwind Kejriwal (Delhi CM) (ETV Bharat)

By ETV Bharat Kerala Team

Published : Jul 25, 2024, 2:38 PM IST

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി ഓഗസ്റ്റ് 8 വരെ നീട്ടി. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട സിബിഐ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന കെജ്‌രിവാളിനെ വീഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ ഹാജരാക്കിയത്. കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഇന്ന് (ജൂലൈ 25) അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടിയത്.

ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിങ്ങിലൂടെ തൻ്റെ അഭിഭാഷകരുമായി സംസാരിക്കണമെന്നുളള അരവിന്ദ് കെജ്‌രിവാളിൻ്റെ ഹർജി ജൂലൈ 18 ലേക്ക് ഡൽഹി ഹൈക്കോടതി ഉത്തരവ് മാറ്റിവച്ചിരുന്നു. എന്നാൽ ജയിൽ അധികൃതരുടെയും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെയും (ഇഡി) അഭിഭാഷകൻ അദ്ദേഹത്തിൻ്റെ ഹർജിയെ എതിർത്തു.

കക്ഷികളുടെ അഭിഭാഷകരുടെ വാദങ്ങൾ കേട്ട ശേഷം ജസ്‌റ്റിസ് നീന ബൻസാൽ കൃഷ്‌ണ ഹർജിയിൽ ഉത്തരവ് പറയുന്നതിനായി കേസ് മാറ്റിവച്ചു. അരവിന്ദ് കെജ്‌രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകനായ രമേഷ് ഗുപ്‌തയാണ് ഹാജരായത്.

Also Read:കേരളത്തില്‍ ബാര്‍ കോഴ, ഡല്‍ഹിയില്‍ മദ്യനയം: കെജ്‌രിവാളിനെ വരിഞ്ഞു മുറുക്കിയ അഴിമതിക്കേസിന്‍റെ നാൾവഴികൾ

ABOUT THE AUTHOR

...view details