കേരളം

kerala

ETV Bharat / bharat

'രാജ്യത്തിന് അറിയാം ആരാണ് ഭീരുവെന്ന്'; രാഹുലിന് മറുപടിയുമായി കെജ്‌രിവാള്‍ - KEJRIWAL HITS BACK AT RAHUL GANDHI

മദ്യനയ അഴിമതിയും സ്‌ഫടിക കൊട്ടാര രാഷ്‌ട്രീയവും മൂലം കെജ്‌രിവാളിന് പ്രധാനമന്ത്രി മോദിയെ ഭയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

CONGRESS LEADER RAHUL GANDHI  AAP SUPREMO KEJRIWAL  Prime Minister Narendra Modi  delhi assembli election 2025
AAP national convenor Arvind Kejriwal and rahul gandhi (IANS)

By ETV Bharat Kerala Team

Published : Jan 29, 2025, 1:07 PM IST

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ആം ആദ്‌മി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. ഭയത്തെയും ധൈര്യത്തെയും കുറിച്ചുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കൂ. ആരാണ് ഭീരുവെന്നും ധൈര്യവാനെന്നുമുള്ള കാര്യം രാജ്യത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

എക്‌സിലെ കുറിപ്പിലാണ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കെജ്‌രിവാള്‍ രംഗത്ത് എത്തിയത്. രാഹുലിന്‍റെ കുടുംബത്തിന് നേരെ ബിജെപി ഭരണത്തിന്‍ കീഴില്‍ ഉയര്‍ന്ന് വന്നിട്ടുള്ള അന്വേഷണത്തില്‍ എന്ത് പ്രതിരോധമാണ് തീര്‍ത്തിട്ടുള്ളതെന്നും കെജ്‌രിവാള്‍ ആരാഞ്ഞു.

കെജ്‌രിവാളിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേടിയാണെന്നായിരുന്നു രാഹുലിന്‍റെ പരാമര്‍ശങ്ങള്‍. മദ്യനയ അഴിമതിയില്‍ കെജ്‌രിവാള്‍ മോദിയുടെ നിരീക്ഷണത്തിലാണ്. അതിനിടെയാണ് ശീഷ് മഹല്‍ രാഷ്‌ട്രീയം കൂടി എത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

'മോദി മദ്യ അഴിമതി പോലെ വ്യാജ കേസുകളുണ്ടാക്കി ആളുകളെ ജയിലിലടയ്ക്കുകയാണ്. എന്ത് കൊണ്ടാണ് നിങ്ങളുടെ കുടുംബത്തെ നാഷണല്‍ ഹെറാള്‍ഡ് പോലുള്ള കേസുകളില്‍ അവര്‍ അറസ്റ്റ് ചെയ്യാത്തതെന്നും കെജ്‌രിവാള്‍ ചോദിച്ചു. റോബര്‍ട്ട് വദ്രയ്ക്ക് എങ്ങനെയാണ് ബിജെപിയില്‍ നിന്ന് ക്ലീന്‍ ചിറ്റ് കിട്ടിയത്. അത് കൊണ്ട് തന്നെ ധൈര്യത്തെയും ഭീരുത്വത്തെയും കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്.'- കെജ്‌രിവാള്‍ എക്‌സില്‍ കുറിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'മറ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് പ്രധാനമന്ത്രി മോദിയെ പേടിയുണ്ടോയെന്ന കാര്യം തനിക്കറിയില്ല. പക്ഷേ അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ വിറയ്ക്കും'- എന്ന് രാഹുല്‍ പറയുന്ന വീഡിയോയും കെജ്‌രിവാള്‍ പങ്കുവച്ചിട്ടുണ്ട്.

കെജ്‌രിവാളിന്‍റെ ലളിത ജീവിതത്തില്‍ നിന്ന് സ്‌ഫടികകൊട്ടാരത്തിലേക്കുള്ള മാറ്റത്തെയും രാഹുല്‍ പത്‌പര്‍ഗഞ്ചില്‍ നടത്തിയ പ്രസംഗത്തില്‍ പരിഹസിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നവീകരിക്കലിന്‍റെ പേരില്‍ നടത്തിയ ധൂര്‍ത്തിനെക്കുറിച്ച് ബിജെപി ആരോപണം ഉന്നയിച്ചിരുന്നു.

2020 ഡല്‍ഹി കലാപത്തില്‍ നിര്‍ണായക നീക്കം നടത്തുന്നതില്‍ കെജ്‌രിവാളിന് വീഴ്‌ച സംഭവിച്ചെന്നും രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാഹുല്‍ എന്ത് കൊണ്ടാണ് രാജ്‌മഹലിനെക്കുറിച്ച് മൗനം പാലിക്കുന്നതെന്നും കെജ്‌രിവാള്‍ ചോദിച്ചു. രാഹുല്‍ ബിജെപിയുടെ പ്രസംഗം ആവര്‍ത്തിക്കുകയാണ്. ബിജെപിയുമായി എന്ത് ധാരണയിലാണ് കോണ്‍ഗ്രസ് എത്തിയിരിക്കുന്നതെന്ന് പൊതുജനങ്ങളോട് വ്യക്തമാക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

ഏതായാലും ഇരുനേതാക്കളും തമ്മിലുള്ള ഈ വാക്പോര് ഇന്ത്യ സഖ്യത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴ്‌ത്തിയിരിക്കുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രൂപീകരിച്ച സഖ്യമാണിത്. 2024 തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിലൂടെ കോണ്‍ഗ്രസിനെയും എഎപിയെയും ഒന്നിച്ച് അണിനിരത്താനായെങ്കിലും ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരുകൂട്ടരും പ്രത്യേകം പ്രത്യേകമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് തങ്ങളുടെ നഷ്‌ടപ്പെട്ട ഇടം തിരിച്ച് പിടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്.

ഒരു ദശകമായി ഡല്‍ഹി ഭരിക്കുന്ന എഎപി ബിജെപിയില്‍ നിന്ന് ഇക്കുറി കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്. കാല്‍നൂറ്റാണ്ടായി ഡല്‍ഹിയില്‍ തീര്‍ത്തും അപ്രസക്തമാണ് ബിജെപി. ഇതിന് ഇക്കുറി ഒരു അറുതിവരുത്താനുള്ള ശ്രമത്തിലാണിവര്‍. ഇന്ത്യ സഖ്യത്തിലെ പ്രമുഖ കക്ഷികളായ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാര്‍ട്ടിയും കെജ്‌രിവാളിന് തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഷീലാ ദീക്ഷിതിന് ശേഷം തങ്ങള്‍ക്ക് നഷ്‌ടമായ പ്രതാപം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഏതായാലും നേരത്തെ തന്നെ ചൂട് പിടിച്ച തെരഞ്ഞെടുപ്പ് പോരാട്ടം വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇരു നേതാക്കളുടെയും വാക്പോരിലൂടെ പുത്തന്‍ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഫെബ്രുവരി അഞ്ചിനാണ് വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിന് വോട്ടെണ്ണും.

Also Read:യമുന നദിയില്‍ ബിജെപി വിഷം കലക്കിയെന്ന കെജ്‌രിവാളിന്‍റെ പരാമര്‍ശം; തെളിവ് സഹിതം വിശദീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ABOUT THE AUTHOR

...view details