കേരളം

kerala

ETV Bharat / bharat

ഹരിദ്വാറിൽ വിവാഹ സംഘത്തിന്‍റെ വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം - DELHI HARIDWAR HIGHWAY ACCIDENT

ഡല്‍ഹി - ഹരിദ്വാര്‍ ഹൈവേയിലാണ് അമിത വേഗതയിലെത്തിയ വാഹനം ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിഞ്ഞത്.

ACCIDENT  ROORKEE SCORPIO ACCIDENT  HARIDWAR ACCIDENT
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Nov 15, 2024, 9:22 PM IST

ഡെറാഡൂണ്‍:ഡല്‍ഹി - ഹരിദ്വാര്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ നാല് മരണം. മീററ്റില്‍ നിന്നും റൂര്‍ക്കിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന എട്ടംഗ സംഘത്തിന്‍റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിലെത്തിയ വാഹനം ഹരിദ്വാർ ജില്ലയിലെ ദിയോബാന്ദില്‍ ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.

മീററ്റില്‍ വിവാഹ ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിന്‍റെ വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. രണ്ട് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ ആറ് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ വച്ചാണ് സംഘത്തിലെ രണ്ട് പേര്‍ക്ക് കൂടി ജീവൻ നഷ്‌ടമായതെന്ന് പൊലീസ് പറഞ്ഞു.

റൂര്‍ക്കിയിലെ ചന്ദ്രപുരിയിലേക്കായിരുന്നു സംഘത്തിന്‍റെ യാത്ര. അപകടത്തില്‍ ജീവൻ നഷ്‌ടമായവരുടെ മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം കുടുംബങ്ങള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, സംഭവത്തില്‍ കൂടുതല്‍ അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Also Read :ചതിച്ചത് ഗൂഗിൾ മാപ്പ്; എളുപ്പവഴി കാട്ടിയത് താഴ്‌ചയിലേക്ക്, അപകടത്തില്‍ പൊലിഞ്ഞത് 2 ജീവനുകള്‍

ABOUT THE AUTHOR

...view details