ഹൈദരാബാദ് :ഓസ്ട്രേലിയയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച തെലങ്കാന സ്വദേശിയുടെ മൃതദേഹം ഇന്ന് (ജൂണ്‍ 6) നാട്ടിലെത്തിക്കും.സിഡ്നിയിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ അരവിന്ദിന്റെ മൃതദേഹമാണ് ഷാദ്നഗറിലെ വീട്ടിലെത്തിക്കുക. ഇക്കഴിഞ്ഞ 18ന് കാണാതായ അരവിന്ദിന്റെ മൃതദേഹം പിന്നീട് കടലില്‍ കണ്ടെത്തുകയായിരുന്നു.
മെയ് 24നാണ് കടലില്‍ തള്ളിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഏതാനും വര്‍ഷങ്ങള്‍ മുമ്പ് ഓസ്ട്രേലിയയില്‍ എത്തിയ അരവിന്ദ് സിഡ്നിയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. തുടര്‍ന്നാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.