കേരളം

kerala

ETV Bharat / bharat

തീരസംരക്ഷണ സേനയുടെ ഹെലികോപ്‌ടര്‍ അപകടം; എഎല്‍എച്ച് ഡിസൈന്‍ പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ഉന്നത ഉദ്യോഗസ്ഥന്‍ - RE EVALUATION OF ALH DESIGN

അപകടത്തെ തുടര്‍ന്ന് ഇക്കുറി റിപ്പബ്ലിക് ദിന ചടങ്ങുകളിലും അഡ്വാന്‍സ്‌ഡ് ലൈറ്റ് ഹെലികോപ്‌ടറുകള്‍ പങ്കെടുത്തില്ല.

Coast Guard chopper crash  Bhisham Sharma  Advanced Light Helicopter  Republic Day flypast
Days after Coast Guard chopper crash, top official calls for re-evaluation of ALH design (PTI)

By ETV Bharat Kerala Team

Published : Jan 31, 2025, 12:49 PM IST

മുംബൈ: അഡ്വാന്‍സ്‌ഡ് ലൈറ്റ് ഹെലികോപ്‌ടറിന്‍റെ രൂപകല്‍പ്പന പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി തീരസംരക്ഷണ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രംഗത്ത്. ഈ മാസം ആദ്യം ഗുജറാത്തില്‍ ഇതിലൊരു ഹെലികോപ്‌ടര്‍ തകര്‍ന്ന് വീണ പശ്ചാത്തലത്തിലാണ് ഈ ആവശ്യം. ഇരുപത് വര്‍ഷമായി സേവനരംഗത്തുള്ള ഹെലികോപ്‌ടറുകളാണ് എഎല്‍എച്ച് എന്നും വെസ്റ്റ് റീജ്യണല്‍ കമാന്‍ഡര്‍ ഐസിജി ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ ഭിഷാമ ശര്‍മ്മ ചൂണ്ടിക്കാട്ടി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മാര്‍ക്ക് തേഡില്‍ പെട്ട ധ്രുവ് എന്ന തദ്ദേശീയ ഹെലികോപ്‌ടറുകളും തീരസംരക്ഷണ സേനയ്ക്കുണ്ട്. നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹെലികോപ്‌ടറുകളാണ് ഇത്. അഗത്തിയില്‍ നിന്ന് മിനിക്കോയിലേക്കും മിനിക്കോയില്‍ നിന്ന് കവരത്തിയിലേക്കും താന്‍ ഇതില്‍ യാത്ര ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊരു അതിശയിപ്പിക്കുന്ന ഹെലികോപ്‌ടര്‍ തന്നെയാണ്. എന്നാല്‍ ഇതിന് രൂപമാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇക്കാര്യത്തില്‍ എഎല്‍എച്ചിന്‍റെ നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു. രണ്ട് വൈമാനികരും ഒരു എയര്‍ ക്രൂ ഡൈവറുമാണ് തീരസംരക്ഷണ സേനയുടെ ചെറു ഹെലികോപ്‌ടര്‍ തകര്‍ന്ന് മരിച്ചത്. തീപിടിച്ച് ഹെലികോപ്‌ടര്‍ ഗുജറാത്തിലെ പോര്‍ബന്ദറില്‍ തകര്‍ന്ന് വീഴുകയായിരുന്നു. ഈ മാസം അഞ്ചിനാണ് അപകടമുണ്ടായത്.

അപകടത്തെ തുടര്‍ന്ന് ഇരട്ട എന്‍ജിന്‍ ഹെലികോപ്‌ടറുകളുടെ എല്ലാ ഹെലികോപ്‌ടറുകളുടെയും സേവനം സൈന്യം ഒഴിവാക്കിയിരുന്നു. ഇക്കുറി റിപ്പബ്ലിക് ദിന ചടങ്ങിലും ഇവ പങ്കെടുത്തില്ല. കര-നാവിക-വ്യോമസേനകള്‍ക്കും തീരസംരക്ഷണ സേനയ്ക്കുമായി ഏകദേശം 330 എഎല്‍എച്ചുകള്‍ സേവനം അനുഷ്‌ഠിക്കുന്നുണ്ട്.

കപ്പലുകളുടെ നിരീക്ഷണത്തിനായി തീരസംരക്ഷണ സേന ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ശര്‍മ്മ പറഞ്ഞു. കുറച്ചധികം ഡ്രോണുകള്‍ കൂടി സേവനത്തില്‍ ഉള്‍പ്പെടുത്താനും തീരസംരക്ഷണ സേന ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:ആളറിയാതെ കോസ്‌റ്റ് ഗാർഡ് ഡിഐജിയെയും ഭാര്യയെയും നടുറോഡിലിട്ട് അധിക്ഷേപിച്ചു; രണ്ട് യുവാക്കൾ കസ്‌റ്റഡിയില്‍

ABOUT THE AUTHOR

...view details