ചണ്ഡീഗഡ്:പഞ്ചാബ് കോൺഗ്രസിന് വീണ്ടും വൻ തിരിച്ചടിയാകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. കോൺഗ്രസിന്‍റെ പ്രധാന മുഖങ്ങളില്‍ ഒരാളായ ദൽവീർ ഗോൾഡി പാർട്ടി വിടാന്‍ സാധ്യത. ധുരിയിലെ സിറ്റിങ് എംഎൽഎയാണ് ദൽവീർ.
ലോക്‌സഭ സ്ഥാനാർഥിത്വം നൽകാത്തതിനെ തുടർന്ന് എംഎൽഎ ദൽവീർ ഗോൾഡി പാർട്ടിയോട് അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പാർട്ടി വിടുമെന്ന സൂചന നൽകിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ഒരു പോസ്റ്റ് ദൽവീർ ഗോൾഡി തന്‍റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
'നമുക്ക് ഒരു പുതിയ വഴി ചിന്തിക്കാം, എന്തെങ്കിലും വഴി ഉണ്ടാക്കാം, എത്രനാൾ നമ്മൾ പഴയ വഴി തേടും. ഈ ജീവിതം നിലച്ചു, അതിനൊരു നീങ്ങൽ വേണം, ഒരിക്കൽ തുടങ്ങി - പിന്നെ ഒഴുകിക്കൊണ്ടേയിരിക്കും. ഇരുട്ടുള്ള രാത്രിയിൽ നമുക്ക് വേണ്ടത് വെളിച്ചമാണ് - പ്രായം എന്നത് ഒരു പ്രധാന കാര്യമാണ്, പക്ഷേ ഞങ്ങൾ മുന്നോട്ടുപോകും' - എന്നാണ് അദ്ദേഹത്തിന്‍റെ പോസ്റ്റില്‍ പറയുന്നത്.