സുക്‌മ: ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിലെ ഒരു ഗ്രാമത്തിലെ നിവാസികൾ 21 വർഷമായി കേന്ദ്ര റിസർവ് പൊലീസ് സേനയുടെ (സിആർപിഎഫ്) ക്യാമ്പിന് മുന്നിൽ ശ്രീരാമന്‍റെ ക്ഷേത്രത്തിലേക്കുള്ള വാതിലുകൾ തുറക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. നക്‌സൽ ഭീഷണിയെ തുടർന്ന് 21 വർഷം മുമ്പ് അടച്ചിട്ട കേരളപെണ്ട ഗ്രാമത്തിലെ ക്ഷേത്രം സിആർപിഎഫിൻ്റെ 74-ാം ബറ്റാലിയൻ ക്യാമ്പ് സ്ഥാപിച്ചതിനെ തുടർന്ന് സുരക്ഷാ സേന വീണ്ടും തുറന്നു. പുരാതന ക്ഷേത്രം തുറന്നതിൻ്റെ സന്തോഷത്തിലാണ് കേരളപെണ്ട നിവാസികൾ.
2023 മാർച്ച് 14 ന് കേരളപെണ്ടയ്ക്കും ലഖാപാലിനും ഇടയിൽ ഒരു പുതിയ സിആർപിഎഫ് ക്യാമ്പ് തുറന്നിരുന്നു. അതുവഴി സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദ്യമായി പ്രാദേശിക ഗോത്രവർഗക്കാരുമായി ഇടപഴകാന്‍ അവസരം ലഭിച്ചു. അങ്ങനെയാണ് കേരളപെണ്ട ഗ്രാമത്തിൽ നാശം സംഭവിച്ച ഒരു ക്ഷേത്രം ഉണ്ടെന്നും, ഇതൊരു ചരിത്ര ക്ഷേത്രമാണെന്നും എല്ലാ വർഷവും ഇവിടെ മേള നടക്കുന്നുണ്ടെന്നും ഗ്രാമവാസികൾ സിആർപിഎഫുകാരെ അറിയിക്കുന്നത്. 2003 ൽ നക്‌സലൈറ്റുകൾ ക്ഷേത്രം തകർക്കുകയും ക്ഷേത്രത്തിലെ എല്ലാ പ്രാർഥനകളും അവർ ബലമായി നിർത്തിയെന്നും അവർ അറിയിച്ചു.