ഗുരുഗ്രാം : ഹരിയാനയിലെ ഗുരുഗ്രാമിലെ അർജുൻ നഗറിൽ ശ്‌മശാനത്തിൻ്റെ ഭിത്തി തകർന്ന് വീണ് പെൺകുട്ടി ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം. 11 കാരിയായ താന്യ, 70 കാരിയായ ദേവി ദയാൽ, 54 കാരനായ മനോജ് ഗാബ, 52 കാരനായ കൃഷ്‌ണ കുമാർ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പരിക്കേറ്റ അർജുൻ നഗർ സ്വദേശി ആശുപത്രിയിൽ ചികിത്സയിലാണ്. ദീപ പ്രധാൻ എന്നയാൾക്കാണ് പരിക്കേറ്റത്.
ശ്‌മശാനത്തിൻ്റെ മതിൽ തകർന്ന് വീണ് 4 പേർക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക് - CREMATORIUM WALL COLLAPSES GURUGRAM - CREMATORIUM WALL COLLAPSES GURUGRAM
ശ്‌മശാനത്തിൻ്റെ ഭിത്തി തകർന്ന് വീണ് മരിച്ച നാലുപേരെ കൂടാതെ രണ്ടു കുട്ടികളും അപകടത്തിൽപ്പെട്ടതായാണ് വിവരം
Published : Apr 21, 2024, 7:26 AM IST
അതേസമയം മരിച്ച നാലുപേരെ കൂടാതെ രണ്ടു കുട്ടികളും അപകടത്തിൽപ്പെട്ടതായാണ് വിവരം. ഇവർ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുണ്ട്. അപകട വിവരം ലഭിച്ചയുടൻ പൊലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അപകട കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ആവശ്യമായ എല്ലാ നിയമ നടപടികളും പാലിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Also Read: ഒഡിഷയില്‍ ബോട്ട് മറിഞ്ഞ് യുവതി മരിച്ചു, ഏഴുപേരെ കാണാതായി ; തെരച്ചില്‍ തുടരുന്നു