കേരളം

kerala

ETV Bharat / bharat

പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തു; ബന്ധുക്കളായ കമിതാക്കള്‍ ആത്മഹത്യ ചെയ്‌തു - Cousins commit suicide - COUSINS COMMIT SUICIDE

കുല്‍ദീപ് എന്ന യുവാവും ബന്ധുവായ പതിനെട്ടുകാരിയുമാണ് പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയത്.

family oppose relationship  Shajahanpur love  Cousins love  കമിതാക്കള്‍ ആത്മഹത്യ ചെയ്‌തു
പ്രതീകാത്മക ചിത്രം (ETV Bharat)

By ETV Bharat Kerala Team

Published : Jun 22, 2024, 5:38 PM IST

Updated : Jun 22, 2024, 6:12 PM IST

ഷാജഹാന്‍പൂര്‍: പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിതിനെ തുടര്‍ന്ന് ബന്ധുക്കളായ കമിതാക്കള്‍ ആത്മഹത്യ ചെയ്‌തു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. വെള്ളിയാഴ്ച‌ അസ്‌തോളി ഗ്രാമത്തിലാണ് യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

കുല്‍ദീപ്(20) എന്ന യുവാവ് ബന്ധുവായ പതിനെട്ടുകാരിയുമായി പ്രണയത്തിലായിരുന്നു. വിവരമറിഞ്ഞ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തു. മാസങ്ങള്‍ക്ക് മുമ്പ് കുല്‍ദീപിനെക്കൊണ്ട് വീട്ടുകാര്‍ വേറെ വിവാഹം കഴിപ്പിച്ചു. പെണ്‍കുട്ടിയുടെ വിവാഹവും നിശ്‌ചയിച്ചു. അടുത്തമാസമാണ് ഇത് നടക്കേണ്ടിയിരുന്നതെന്നും അഡീഷണല്‍ പൊലീസ് സൂപ്രണ്ട് മനോജ് കുമാര്‍ അവസ്‌തി പറഞ്ഞു.

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീടിന് സമീപം വയ്‌ക്കോല്‍ സൂക്ഷിക്കുന്ന സ്ഥലത്താണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങളിലാരോ കന്നുകാലികള്‍ക്ക് വയ്‌ക്കോല്‍ എടുക്കാനായി എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.

ശ്രദ്ധിക്കൂ.. ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

Also Read:പാകിസ്ഥാൻ ഫോൺ നമ്പറിൽ നിന്നും ആത്മഹത്യ പ്രേരണ സന്ദേശം: ഹരിയാനയിൽ യുവാവ് ജീവനൊടുക്കി

Last Updated : Jun 22, 2024, 6:12 PM IST

ABOUT THE AUTHOR

...view details