ബെംഗളൂരു: കോൺഗ്രസ് സമ്മേളനത്തിനിടെയുള്ള പോസ്‌റ്ററിൽ ഇന്ത്യൻ ഭൂപടം തെറ്റായി പ്രദർശിപ്പിച്ചതിൽ വിവാദം. കർണാടക ബെലഗാവിൽ 1924ലെ കോൺഗ്രസ് സമ്മേളനത്തിൻ്റെ ശതാബ്‌ദി അനുസ്‌മരണത്തിന് കോൺഗ്രസ് പ്രദർശിപ്പിച്ച പോസ്‌റ്ററിലാണ് ഭൂപടം തെറ്റായി ചിത്രീകരിച്ചത്. ഇതിന് പിന്നാലെ ബിജെപി വോട്ട് ബാങ്ക് രാഷ്‌ട്രീയമാണിതെന്ന് ആരോപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശതാബ്‌ദിയുടെ ഭാഗമായി കോൺഗ്രസ് ബെലഗാവി ടൗണിലുടനീളം ഈ പോസ്‌റ്ററുകൾ പതിച്ചിരുന്നു. പോസ്‌റ്ററിലെ ഇന്ത്യൻ ഭൂപടത്തിൽ നിന്ന് പാകിസ്ഥാൻ അധിനിവേശ കശ്‌മീരിലെ ഗിൽജിത് മേഖലയും ജമ്മു കശ്‌മീരിൻ്റെ അവിഭാജ്യ ഭാഗമായ അക്‌സായ് ചിൻ മേഖലയും ഒഴിവാക്കിയെന്ന് ബിജെപി ആരോപിക്കുന്നു.
"രാഗയുടെ സ്‌നേഹത്തിന്‍റ കട എപ്പോഴും ചൈനയ്‌ക്കായി തുറന്നിരിക്കുകയാണ്. അവർ രാഷ്‌ട്രത്തെ തകർക്കും. അവർ ഒരിക്കൽ ചെയ്‌തു. അവർ അത് വീണ്ടും ആവർത്തിക്കും". എക്‌സിലെ ഒരു പോസ്‌റ്റിൽ ബിജെപി പറഞ്ഞു. തെറ്റായി ഇന്ത്യൻ ഭൂപടത്തെ ചിത്രീകരിച്ചത് വോട്ട് ബാങ്കിനെ തൃപ്‌തിപ്പെടുത്താനാണെന്ന് കർണാടക ബിജെപിയും എക്‌സ് പോസ്‌റ്റിൽ പറഞ്ഞു. ബെലഗാവി പരിപാടിയിൽ കശ്‌മീരിനെ പാകിസ്ഥാൻ്റെ ഭാഗമായി ചിത്രീകരിച്ചുകൊണ്ട് ഇന്ത്യയുടെ പരമാധികാരത്തോട് അനാദരവ് കാണിച്ചെന്നും പോസ്‌റ്റിൽ ആരോപിക്കുന്നു.
അതിനിടെ ബിജെപിയുടെ വിജയപുര എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ സംഘാടകർക്കെതിരെ പൊലീസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. "ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രസിദ്ധീകരിക്കുന്നത് ജിയോസ്‌പെഷ്യൽ ഇൻഫർമേഷൻ സ്‌റ്റാൻഡേർഡിൻ്റെ ലംഘനം മാത്രമല്ല, നിയമത്തിൻ്റെ ലംഘനവുമാണ്," യത്നാൽ സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു. ഐപിസി സെക്ഷൻ 74 പ്രകാരം ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രദർശിപ്പിക്കുന്നത് വ്യക്തമായ കുറ്റമാണ്. ദേശീയ ബഹുമതി നിയമപ്രകാരമുള്ള ലംഘനവുമാണ്.
Also Read:'വർഗീയ പ്രശ്‌നങ്ങൾ നടക്കുന്നിടത്തെല്ലാം ഒരു സൈഡിൽ ബിജെപി': കെസി വേണുഗോപാല്‍