കേരളം

kerala

ETV Bharat / bharat

പൊതുതെരഞ്ഞെടുപ്പ്; രാജ്യമെങ്ങും കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വന്‍ഷന്‍, ഫെബ്രുവരി നാലിന് കേരളത്തില്‍

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നീക്കങ്ങളുമായി കോണ്‍ഗ്രസ്. ബൂത്തുതലം മുതല്‍ സംസ്ഥാനതലം വരെയുള്ള നേതാക്കളുടെ കണ്‍വന്‍ഷന് മറ്റെന്നാള്‍ തുടക്കമാകും. കേരളത്തില്‍ കണ്‍വന്‍ഷന്‍ അടുത്തമാസം നാലിന്.

2024 loksabha election  Congress workers Convention  പൊതുതെരഞ്ഞെടുപ്പ്  കണ്‍വന്‍ഷനുമായി കോണ്‍ഗ്രസ്
Kerala workers Convention of Congress On February 4

By ETV Bharat Kerala Team

Published : Jan 23, 2024, 3:21 PM IST

ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവര്‍ത്തകരെ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി കോണ്‍ഗ്രസ്. ഇതിന്‍റെ ഭാഗമായി രാജ്യമെമ്പാടും പ്രവര്‍ത്തക കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കും. അടുത്തമാസം നാലിന് കേരളത്തില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ അധ്യക്ഷനാകും(2024 loksabha election).

വ്യാഴാഴ്ച മുതലാണ് പ്രവര്‍ത്തക കണ്‍വന്‍ഷനുകള്‍ക്ക് തുടക്കമാകുന്നത്(Congress workers Convention). ആദ്യ സംസ്ഥാന തല പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടക്കുന്നത് അടുത്തിടെ കോണ്‍ഗ്രസ് ഭരണം പിടിച്ച തെലങ്കാനയിലാണ്(Kerala workers Convention of Congress On February 4). ഭാരത രാഷ്ട്രസമിതിയുടെ കെ ചന്ദ്രശേഖരറാവുവിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ കടപുഴക്കിക്കൊണ്ടാണ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റത്.

ജനുവരി 28ന് ഉത്തരാഖണ്ഡിലും പിറ്റേദിവസം ഒഡിഷയിലും പ്രവര്‍ത്തക കണ്‍വന്‍ഷനുകള്‍ നടക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാതലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുന്നത്.

ഡല്‍ഹിയില്‍ അടുത്തമാസം മൂന്നിനും കേരളത്തില്‍ നാലിനും നടക്കും. ഹിമാചലില്‍ ഫെബ്രുവരി പത്തിനാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. പഞ്ചാബില്‍ ഫെബ്രുവരി 11നും തമിഴ്‌നാട്ടില്‍ ഫെബ്രുവരി 13നുമാണ് കണ്‍വന്‍ഷന്‍, ഝാര്‍ഖണ്ഡില്‍ ഫെബ്രുവരി 15നും കണ്‍വന്‍ഷന്‍ നടക്കുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

ബൂത്ത് തലം മുതല്‍ സംസ്ഥാനതലം വരെയുള്ള നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ അധ്യക്ഷനാകും. പാര്‍ട്ടിയെ ശക്തിപ്പെടുത്താനായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു. ബൂത്ത് തലം മുതലുള്ള പാര്‍ട്ടി ഘടകങ്ങളെ തെരഞ്ഞെടുപ്പിനായി സജ്ജമാക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ഉണ്ടാകും.

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയും ഇതിന് സമാന്തരമായി നടക്കുകയാണ്. പാര്‍ട്ടിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെയും നടക്കുന്നത്.

ഓരോപ്രവര്‍ത്തകനും അഹോരാത്രം അക്ഷീണം പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ 2024 തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാനാകൂ എന്ന് നേരത്തെ ഖാര്‍ഗെ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്‌തിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വയ്ക്കാനും ആഭ്യന്തരപ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിഴുപ്പലക്കരുതെന്നും ഖാര്‍ഗെ നിര്‍ണായക യോഗത്തില്‍ പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചിരുന്നു. കോണ്‍ഗ്രസിന്‍റെ വിജയം ഉറപ്പാക്കാനായി എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാനും അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്‌തു. ഇക്കഴിഞ്ഞ നാലിന് നടന്ന അഖിലേന്ത്യാ നേതാക്കളുടെ യോഗത്തില്‍ വരുന്ന തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്‌തിരുന്നു. മറ്റ് പാര്‍ട്ടികളുമായി സീറ്റ് പങ്കിടുന്നതിനെച്ചൊല്ലിയും ഭാരത് ന്യായ് യാത്രയുടെ ഒരുക്കങ്ങളും ആ യോഗത്തില്‍ ചര്‍ച്ചയായി.

Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ്; 'കോണ്‍ഗ്രസ് പരിഗണന നല്‍കിയില്ലെങ്കില്‍ സ്വന്തം തീരുമാനമെടുക്കും': ആർ.ചന്ദ്രശേഖരൻ

ABOUT THE AUTHOR

...view details