ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രകടന പത്രികയുമായി കോണ്‍ഗ്രസ്. തലസ്ഥാനത്ത് തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് ഉറപ്പായും നടത്തുമെന്ന് പറയുന്ന കോണ്‍ഗ്രസ് പൂര്‍വാഞ്ചലിന് വേണ്ടി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും ഉറപ്പ് നൽകുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2013ല്‍ എഎപിയാണ് കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് തൂത്തെറിഞ്ഞത്. വനിതകള്‍ക്ക് പ്രതിമാസം 2500 രൂപ, 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, 500 രൂപയ്ക്ക് പാചക വാതക സിലിണ്ടര്‍, 25 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്, സൗജന്യ റേഷന്‍ കിറ്റുകള്‍ എന്നിങ്ങനെ നിരവധി വാഗ്‌ദാനങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരിക്കുന്നത്.