ബെംഗളൂരു :2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കർണാടകയിലെ 17 സ്ഥാനാർഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി കോൺഗ്രസ്. കോൺഗ്രസ് ഹൈക്കമാൻഡ് മന്ത്രിമാരുടെ മക്കളെയാണ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടികയിൽ നോമിനേറ്റ് ചെയ്തിരിക്കുന്നത്. മല്ലികാർജുന്‍ ഖാർഗെയുടെ അധ്യക്ഷതയിൽ എഐസിസി ഓഫീസിൽ ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമ രൂപമായത്.
ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡി (ബാംഗ്ലൂർ സൗത്ത്), പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ മകൾ പ്രിയങ്ക ജാർക്കിഹോളി (ചിക്കോടി), വനിതാ ശിശു വികസന മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുടെ മകൻ മൃണാൾ (ബെൽഗാം), കാർഷിക വിപണന മന്ത്രി ശിവാനന്ദ് പാട്ടീലിന്റെ മകൾ സംയുക്ത (ബി. ഗൾകോട്ട) ഈശ്വർ ഖന്ദ്രെയുടെ മകൻ സാഗർ ഖണ്ഡ്രെ (ബീദാർ) എന്നിവര്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും.