കേരളം

kerala

ETV Bharat / bharat

ബിജെപിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്; ജുലാനയിൽ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് 19 വര്‍ഷങ്ങള്‍ക്ക് ശേഷം - VINESH PHOGAT ELECTION RESULT 2024

കോണ്‍ഗ്രസിന്‍റെ ചങ്കിടിപ്പേറ്റിയ നിമിഷങ്ങളായിരുന്നു വോട്ടെണ്ണലില്‍ കടുന്നുപോയത്. വിനേഷിന് കനത്ത വെല്ലുവിളി തീര്‍ത്തതിന് ശേഷമാണ് ബിജെപി സ്ഥാനാര്‍ഥിയുടെ കീഴടങ്ങല്‍.

VINESH PHOGAT  HARYANA POLLS 2024 RESULT  വിനേഷ് ഫോഗട്ട്  ഹരിയാന തെരഞ്ഞെടുപ്പ് 2024
VINESH PHOGAT (IANS)

By ETV Bharat Kerala Team

Published : Oct 8, 2024, 1:33 PM IST

ചത്തീസ്‌ഗഢ്:ഏറെ നീണ്ട അനിശ്ചിതത്വത്തിനും ഉദ്വേഗത്തിനുമൊടുവില്‍ ജുലാന മണ്ഡലത്തില്‍ നിന്നും ജയിച്ച് കയറി കോണ്‍ഗ്രസിന്‍റെ വിനേഷ് ഫോഗട്ട്. തെരഞ്ഞെടുപ്പ് ഗോദയില്‍ ബിജെപി സ്ഥാനാര്‍ഥി യോഗേഷ് ബൈരാഗിയെയാണ് വിനേഷ് ഫോഗട്ട് മലര്‍ത്തിയടിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ച് അഭിമാനപ്പോരാട്ടമായിരുന്നു മുന്‍ ഗുസ്‌തി താരമായിരുന്ന വിനേഷിന്‍റെ വിജയം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ബിജെപിയ്‌ക്കും കേന്ദ്ര സര്‍ക്കാറിനെതിരെയും തുറന്ന യുദ്ധം പ്രഖ്യാപിച്ച വിനേഷിനെ കോണ്‍ഗ്രസ് കൂടെക്കൂട്ടുകയായിരുന്നു. ലൈംഗികാതിക്രമ ആരോപണങ്ങളുമായി ബന്ധപ്പെട്ട് അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍ മുന്‍ തലവനും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ പോരടിച്ച ഗുസ്‌തി താരങ്ങളില്‍ മുന്‍ പന്തിയില്‍ വിനേഷുണ്ടായിരുന്നു. രാജ്യത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച ഈ പോരാട്ടത്തിന് പിന്നാലെയാണ് വിനേഷ് കോണ്‍ഗ്രസിനോട് അടുക്കുന്നത്.

സെപ്റ്റംബറിലായിരുന്നു ഔദ്യോഗികമായി പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായി റെയില്‍വയിലെ തന്‍റെ ജോലി താരം രാജിവയ്‌ക്കുകയും ചെയ്‌തിരുന്നു. അവസാനമായി 2005-ല്‍ വിജയിച്ച ജുലാന തിരികെ പിടിക്കാനുറച്ച് തന്നെയായിരുന്നു വിനേഷിനെ കോണ്‍ഗ്രസ് മണ്ഡലത്തില്‍ ഇറക്കിയത്.

2009 മുതല്‍ക്ക് 2019 വരെ ഇന്ത്യന്‍ നാഷണല്‍ ലോക്‌ദളായിരുന്നു മണ്ഡലത്തില്‍ വിജയിച്ചത്. എന്നാല്‍ ഇത്തവണ ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരുന്നു ഇവിടെ പോരാട്ടം. വിനേഷിന് ഒത്ത എതിരാളിയെന്നോണം മുന്‍ പട്ടാളക്കാരനായ യോഗേഷ് കുമാറിനെ ബിജെപിയും കളത്തിലെത്തിച്ചു. രാഷ്‌ട്രീയ രംഗത്ത് പുതുമുഖമാണെങ്കിലും ബിജെപിയുടെ യുവജന വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്‍റും പാര്‍ട്ടി സ്‌പോർട്‌സ് സെല്ലിന്‍റെ സംസ്ഥാന കോ-കൺവീനറും കൂടിയായിരുന്നു യോഗേഷ്.

ALSO READ:കന്നിയങ്കത്തില്‍ കാലിടറി ഇല്‍ത്തിജ മുഫ്‌തി; ജനവിധി അംഗീകരിക്കുന്നുവെന്ന് പ്രതികരണം

വിനേഷിന് വെല്ലുവിളി ഉയര്‍ത്തിയാണ് യോഗേഷ് തോല്‍വി സമ്മതിച്ചിരിക്കുന്നത്. വോട്ടെണ്ണലില്‍ ലീഡ് നിലയില്‍ പലപ്പോഴായി വിനേഷിനെ പിന്നിലാക്കിയ ബിജെപി സ്ഥാനാര്‍ഥി കോണ്‍ഗ്രസിന്‍റെ ചങ്കിടിപ്പേറ്റിയിരുന്നു. എന്നാല്‍ അയ്യായിരത്തിലേറെ വോട്ടുകള്‍ക്ക് അന്തിമ വിജയം നേടിക്കൊണ്ട് വിനേഷ് കോണ്‍ഗ്രസിന്‍റെ അഭിമാനമായി.

ABOUT THE AUTHOR

...view details