കേരളം

kerala

ETV Bharat / bharat

39 ലോക്‌സഭ സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ; ഛത്തീസ്‌ഗഡ് മുന്‍ മുഖ്യമന്ത്രി അടക്കമുള്ള അതികായര്‍ പട്ടികയില്‍

39 ലോക്‌സഭ മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പന്ത്രണ്ട് പേര്‍ അന്‍പത് വയസില്‍ താഴെയുള്ളവര്‍. 24 പിന്നാക്കക്കാരും പട്ടികയില്‍.

Congress  Candidates for 39 LokSabha Polls  Chhattisgarh Former Chief Minister  2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്
Congress announces Candidates for 39 LokSabha Polls, Chhattisgarh Former Chief Minister and other Prominent leaders in the list

By ETV Bharat Kerala Team

Published : Mar 8, 2024, 9:06 PM IST

Updated : Mar 8, 2024, 9:13 PM IST

ന്യൂഡല്‍ഹി :ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 39 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് ഡല്‍ഹിയില്‍ പ്രഖ്യാപിച്ചത്. മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് ജനവിധി തേടും(Congress).

പാര്‍ട്ടി നേതാക്കളായ അജയ്‌ മാക്കന്‍റെയും പവന്‍ഖേരയുടെയും സാന്നിധ്യത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. പട്ടികയില്‍ പതിനഞ്ച് പേര്‍ പൊതുവിഭാഗത്തില്‍ നിന്നും 24 പേര്‍ പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുമുള്ളവരാണെന്ന് വേണുഗോപാല്‍ പറഞ്ഞു. പന്ത്രണ്ട് പേര്‍ അന്‍പത് വയസില്‍ താഴെയുള്ളവരാണ്(Candidates for 39 LokSabha Polls).

മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെയും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയുടെയും മകനായ രാഹുല്‍ ഗാന്ധി 2019ല്‍ വയനാട്ടില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതേ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ബിജെപിയുടെ സ്മൃതി ഇറാനിയോട് അദ്ദേഹം പരാജയപ്പെടുകയുമുണ്ടായി(Chhattisgarh Former Chief Minister).

ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ രാജ് നന്ദഗാവില്‍ നിന്ന് ജനവിധി തേടും. ഡി കെ സുരേഷ് ബംഗളൂരു റൂറലില്‍ നിന്നും ശശി തരൂര്‍ തിരുവനന്തപുരത്ത് നിന്നും ജനവിധി തേടും. കെ സി വേണുഗോപാല്‍ ആലപ്പുഴയിലാണ് മത്സരിക്കുന്നത്.

ഡോ.ശിവകുമാര്‍ ദാരിയ പട്ടികജാതി മണ്ഡലമായ ജാംഗിര്‍ ചാമ്പയില്‍ നിന്ന് മത്സരിക്കും. ജ്യോത്സ്ന മഹന്ത് (കോര്‍ബ),രാജേന്ദ്ര സാഹു(ദര്‍ഗ്)വികാസ് ഉപാധ്യായ(റായ്പൂര്‍)തമര്‍ധ്വാജ് സാഹു (മഹാസാമുണ്ഡി)തുടങ്ങിയവരാണ് ഛത്തീസ്ഗഡില്‍ നിന്ന് ജനവിധി തേടുന്ന പ്രമുഖര്‍.

കര്‍ണാടകയില്‍ എച്ച് ആര്‍ അല്‍ഗുല്‍ ബിജാപൂര്‍ പട്ടികജാതി മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. ആനന്ദ് സ്വാമി ഗദ്ദദേവരായ മത് ഹാവേരിയില്‍ നിന്നും ഗീത ശിവരാജ് കുമാര്‍ ഷിമോഗയില്‍ നിന്നും മത്സരിക്കും. ശ്രേയസ് പട്ടേല്‍ ഹാസനിലും എസ് പി മുദ്ദഹനുമെഗൗഡ തുംകൂറിലും വെങ്കട്ടരാമെ ഗൗഡ മാണ്ഡ്യയില്‍ നിന്നുമാണ് ജനവിധി തേടുന്നത്.

കേരളത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ (കാസര്‍കോട്), കെ സുധാകരന്‍ (കണ്ണൂര്‍), ഷാഫി പറമ്പില്‍ (വടകര), എം കെ രാഘവന്‍ (കോഴിക്കോട്) വി കെ ശ്രീകണ്ഠന്‍ (പാലക്കാട്), രമ്യ ഹരിദാസ് (ആലത്തൂര്‍), കെ മുരളീധരന്‍ (തൃശൂര്‍), ബെന്നി ബെഹന്നാന്‍ (ചാലക്കുടി), ഹൈബി ഈഡന്‍ (എറണാകുളം), ഡീന്‍ കുര്യാക്കോസ് (ഇടുക്കി), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ആന്‍റോ ആന്‍റണി (പത്തനംതിട്ട), അടൂര്‍ പ്രകാശ് (ആറ്റിങ്ങല്‍) എന്നിവരാണ് ഇക്കുറിയും കളത്തിലിറങ്ങുന്നത്.

ലക്ഷദ്വീപില്‍ മുഹമ്മദ് ഹംദുള്ള സയീദാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. രണ്ട് പട്ടിക വര്‍ഗ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് പേരും മേഘാലയയില്‍ നിന്നാണ് ജനവിധി തേടുന്നത്. ഷില്ലോങ്ങില്‍ നിന്ന് വിന്‍സെന്‍റ് എച്ച് പാലയും ടുറയില്‍ നിന്ന് സലേങ് സങ്മയും മത്സരിക്കും.

Also read:ലോക്‌സഭ തെരഞ്ഞെടുപ്പ് : അരയും തലയും മുറുക്കി കോണ്‍ഗ്രസ്, സ്ഥാനാർഥികള്‍ ഇവര്‍

സുപോഗ് മെറീന്‍ ജാമിര്‍ നാഗാലാന്‍ഡ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. സിക്കിമില്‍ നിന്ന് ഗോപാല്‍ ഛേത്രിയാണ് മത്സരിക്കുന്നത്. തങ്ങള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടന്നുകഴിഞ്ഞതായി കെ സി വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി ഒരു വശത്ത് ഭാരത് ജോഡോ ന്യായ് യാത്രയുമായി മുന്നേറുന്നു. യാത്ര ഇപ്പോള്‍ ഗുജറാത്തിലെത്തിയിരിക്കുന്നു. ഈ മാസം പതിനേഴിന് മുംബൈയില്‍ കൂറ്റന്‍ റാലിയോടെ യാത്രയ്ക്ക്‌ സമാപനമാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എല്ലാ ഇന്ത്യാസഖ്യ നേതാക്കളെയും റാലിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

Last Updated : Mar 8, 2024, 9:13 PM IST

ABOUT THE AUTHOR

...view details