ന്യൂഡൽഹി:അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിന് കോൺഗ്രസുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ്. 5600 കോടിയുടെ കൊക്കെയ്ൻ കയറ്റുമതിയുടെ സൂത്രധാരനായ തുഷാർ ഗോയലിനാണ് കോൺഗ്രസുമായി ബന്ധമുളളത്. സ്പെഷ്യൽ സെല്ലിൻ്റെ ചോദ്യം ചെയ്യലിൽ തുഷാർ ഗോയൽ തന്നെയാണ് കോൺഗ്രസുമായുളള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
2021ല്‍ ഡൽഹി പ്രദേശ് കോൺഗ്രസിന്‍റെ വിവരാവകാശ സെല്ലിൻ്റെ ചെയർമാനായിരുന്നു എന്നാണ് തുഷാർ ഗോയൽ പറഞ്ഞത്. കുറച്ച് കാലത്തിന് ശേഷം സ്ഥാനം ഒഴിഞ്ഞതായും ഗോയല്‍ പറഞ്ഞു. ഈ കാലയളവിലെ പ്രതിയുടെ ചിത്രങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഡിഗ്ഗി ഗോയൽ എന്ന പേരിൽ ഉണ്ടായിരുന്ന സോഷ്യൽ മീഡിയ പ്രൊഫൈൽ ഗോയല്‍ ഇല്ലാതാക്കിയതായും ഡൽഹി പൊലീസ് പറഞ്ഞു. തുഷാർ ഗോയലിന് ദുബായിലും ബന്ധങ്ങളുണ്ടെന്ന് പൊലീസ് സംശിയിക്കുന്നുണ്ട്. സ്‌പെഷ്യൽ സെല്ലിൻ്റെ അന്വേഷണത്തിൽ കൊക്കെയ്ൻ വിതരണക്കാരനായ ദുബായിൽ നിന്നുള്ള ഒരു വൻകിട വ്യവസായിയുടെ പേര് ഉയർന്നുവന്നതായി ഡൽഹി പൊലീസ് പറഞ്ഞു.