കേരളം

kerala

ETV Bharat / bharat

'കലബുർഗിയെ സ്‌മാർട്ട് സിറ്റിയാക്കും, 1,685 കോടി അനുവദിക്കും': സിദ്ധരാമയ്യ - kalaburagi Smart City Project - KALABURAGI SMART CITY PROJECT

കല്യാണ കർണാടക മേഖലയിൽ വികസനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. റായ്ച്ചൂരിൽ എയിംസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കും.

KALABURAGI DEVELOPMENT  കലബുർഗി സ്‌മാർട്ട് സിറ്റി പദ്ധതി  CM Siddaramaiah About kalaburagi  സിദ്ധരാമയ്യ കലബുര്‍ഗി വികസനം
CM Siddaramaiah (IANS)

By ETV Bharat Kerala Team

Published : Sep 17, 2024, 10:11 PM IST

കർണാടക: കലബുർഗിയെ സ്‌മാർട്ട് സിറ്റിയാക്കി വികസിപ്പിക്കാൻ പദ്ധതിയിടുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. 1,685 കോടി രൂപ മുതൽ മുടക്കിൽ കല്യാണ കർണാടക മേഖലയിൽ വികസനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.മഹാത്മാഗാന്ധി നഗർ വികാസ് യോജന 2.0 പ്രകാരം കലബുർഗി, ബല്ലാരി മുനിസിപ്പൽ കോർപ്പറേഷനുകളിലുളള അടിസ്ഥാന സൗകര്യ വികസനത്തിന് 200 കോടി രൂപ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

കല്യാണ കർണാടക അമൃത് മഹോത്സവത്തോടനുബന്ധിച്ചും ഭരണഘടനയുടെ 371 (ജെ) വകുപ്പ് പ്രകാരം കല്യാണ കർണാടകയ്ക്ക് പ്രത്യേക പദവി നൽകിയതിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ചും നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

"1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഹൈദരാബാദ് നൈസാമിൻ്റെ ഭരണത്തിൻ കീഴിലായിരുന്ന ബിദാർ, കലബുർഗി, റായ്ച്ചൂർ എന്നീ ജില്ലകൾക്ക് സ്വാതന്ത്ര്യം ലഭിച്ചത് ഒരു വർഷത്തിനുശേഷം മാത്രമാണ്. സ്വാതന്ത്ര്യ സമര സേനാനികളായ ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായ് പട്ടേൽ എന്നിവരുടെ ത്യാഗം നിമിത്തമാണ് കല്യാണ കർണാടക പ്രദേശം രാജ്യത്തോടൊപ്പം ചേർന്നത്."

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

"കല്യാണ കർണാടകയുടെ സ്വാതന്ത്രത്തിനായി പോരാടിയ എല്ലാ മഹാൻമാരെയും താൻ ആദരിക്കുകയും സ്‌മരിക്കുകയും ചെയ്യുന്നു. കല്യാണ കർണാടക മേഖലയിലെ റോഡ് കണക്റ്റിവിറ്റിയും ഗ്രാമീണ വികസനവും മെച്ചപ്പെടുത്തുന്നതിനായി "കല്യാണ പാത" എന്ന പേരിൽ പദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതനുസരിച്ച് 1000 കോടി രൂപ മുതൽമുടക്കിൽ റൂറൽ അസംബ്ലി നിയോജക മണ്ഡലത്തിൽ സംസ്ഥാന സർക്കാർ 1150 കിലോമീറ്റർ റോഡ് നിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"റായ്ച്ചൂരിൽ എയിംസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകും. എയിംസ് ആരംഭിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കും". അദ്ദേഹം വ്യക്‌തമാക്കി.

2024-25ൽ ഏഴ് ജില്ലകളിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (എംജിഎൻആർഇജിഎസ്) കീഴിൽ 4.85 കോടി വ്യക്തിഗത തൊഴിൽ ദിനങ്ങൾ സൃഷ്‌ടിക്കാനായി സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നുണ്ട്. അഞ്ജനാദ്രി മലയിലും കൊപ്പൽ ജില്ലയിലെ പരിസര പ്രദേശങ്ങളിലും ടൂറിസം വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി 100 കോടി രൂപ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

2024-25 ബജറ്റിൽ കല്യാണ കർണാടക വികസനത്തിന് 5000 കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. മേഖലയിലെ വികസന പദ്ധതികൾക്കായാണ് ഈ തുക അനുവദിച്ചിരിക്കുന്നതെന്നും പുതിയ ഘട്ട പുരോഗതി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മേഖലയിലെ സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങൾ പഠിക്കാനും അസമത്വങ്ങൾ കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ നിർദേശിക്കാനും പ്രൊഫസർ ഗോവിന്ദ് റാവുവിൻ്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ വൈകിപ്പിക്കുന്നു: കർണാടക സർക്കാരിനെ വിമർശിച്ച് എച്ച്‌ഡി കുമാരസ്വാമി

ABOUT THE AUTHOR

...view details