ന്യൂഡൽഹി:കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിചാരണ കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്‌തതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും തിരിച്ചടി. വിധി വരുന്നതുവരെ കാത്തിരിക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവ് അസാധാരാണമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചൊവ്വാഴ്‌ചയും ജാമ്യം സ്റ്റേ ചെയ്യാനുള്ള നടപടിയാണ് ഹൈക്കോടതി സ്വീകരിക്കുന്നതെങ്കിൽ ബുധനാഴ്‌ച (ജൂണ്‍ 26) കേസ് വീണ്ടും പരിഗണിക്കാമെന്ന് സുപ്രീംകോടതി.
ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ്‌വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്. കെജ്‌രിവാളിനായി അഭിഭാഷകരായ അഭിഷേക് മനു സിങ്‌വി, വിക്രം ചൗധരി എന്നിവരും ഇഡിക്കുവേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജുവും ഹാജരായി. വിചാരണ കോടതിയുടെ ഉത്തരവ് ലഭിക്കും മുമ്പ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തെന്നും, ഉത്തരവിന്‍റെ പകർപ്പ് കാണാതെ സ്റ്റേ ചെയ്‌തത് ശരിയായ നടപടിയല്ലെന്നും സിങ്‌വി പറഞ്ഞു.