കേരളം

kerala

ETV Bharat / bharat

രാജ്യത്തെ ഇന്‍ഫ്ലുവന്‍സ ബാധിതര്‍ നിരീക്ഷണത്തില്‍, ചൈനയിലെ എച്ച്എംപിവിയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ - HMPV PRECAUTIONS

സാധാരണ ശ്വാസകോശ വൈറസ് അണുബാധ മാത്രമാണ് ഹ്യുമന്‍ മെറ്റാപ്ന്യുമോവൈറസെന്ന് ഡിജിഎച്ച്എസ് ഡോ.അതുല്‍ ഗോയല്‍. ഇതിന് സാധാരണ പനി ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടാകാറുള്ളൂവെന്നും ഡിജിഎച്ച്എസ്.

METAPNEUMOVIRUS  HMPV  CHINA NEW VIRUS  NATIONAL CENTRE FOR DISEASE CONTROL
Representational Picture (ETV Bharat)

By ETV Bharat Kerala Team

Published : Jan 4, 2025, 10:06 AM IST

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്‍ഫ്ലുവന്‍സ ബാധിതരെ നിരീക്ഷിച്ച് വരികയാണെന്ന് ദേശീയ രോഗ നിയന്ത്രണ കേന്ദ്രം(എന്‍സിഡിസി). ചൈനയില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോ വൈറസ് ബാധയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യാന്തര ഏജന്‍സികളുമായി നിരന്തരം ബന്ധം പുലര്‍ത്തി വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഹ്യുമന്‍ മെറ്റാപ്ന്യുമോവൈറസ് മറ്റേതൊരു ശ്വാസകോശ വൈറസ് ബാധയെയും പോലും സാധാരണമാണെന്ന് ആരോഗ്യസേവന മേധാവി ഡോ. അതുല്‍ ഗോയല്‍ പറഞ്ഞു. രാജ്യത്തെ ശ്വാസകോശ രോഗങ്ങള്‍ വിശകലനം ചെയ്‌ത് വരികയാണ്. 2024 ഡിസംബറില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടായിട്ടില്ല.

നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ശൈത്യകാലത്ത് ശ്വാസകോശ അണുബാധകള്‍ സര്‍വ സാധാരണമാണ്. അതിനുള്ള തയാറെടുപ്പുകള്‍ നമ്മുടെ ആശുപത്രികള്‍ സാധാരണ നടത്താറുമുണ്ട്.

ആളുകള്‍ സാധാരണ മുന്‍കരുതലുകള്‍ എടുത്താല്‍ മതി. ജലദോഷവും ചുമയുമുള്ളവര്‍ മറ്റുള്ളവരുമായി അകലം പാലിക്കണം. അങ്ങനെ വന്നാല്‍ മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാനാകും. സാധാരണ മരുന്നുകള്‍ കഴിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

Also Read:ചൈനയില്‍ പുതിയ വൈറസ് പടരുന്നു; ആശുപത്രികളില്‍ നീണ്ട ക്യൂവും തിരക്കും

ABOUT THE AUTHOR

...view details