ഛത്ര (ജാർഖണ്ഡ്): ഛത്ര ജില്ലയിലെ ജൂറി ബെരിയോ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നക്‌സലൈറ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാർക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. പ്രാഥമിക വിവരം അനുസരിച്ച് പട്രോളിംഗിന് പോയ ജാർഖണ്ഡ് പൊലീസ് നക്‌സലൈറ്റുകളുമായി ഏറ്റുമുട്ടുകയായിരുന്നു. രണ്ട് ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചതായാണ് റിപ്പോർട്ട് (two police killed Naxalites attack).
ജാർഖണ്ഡിൽ നക്‌സലൈറ്റുകളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ; 2 പൊലീസുകാർക്ക് വീരമൃത്യു - 2 പൊലീസുകാർക്ക് വീരമൃത്യു
ഛത്ര ജില്ലയിലെ ജൂറി ബെരിയോ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് നക്‌സലൈറ്റുകളും പൊലീസും ഏറ്റുമുട്ടിയത്.
Published : Feb 7, 2024, 6:39 PM IST
|Updated : Feb 7, 2024, 10:05 PM IST
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് അധിക സേനയെ പ്രദേശത്തേക്ക് അയക്കാനുള്ള തയ്യാറെടുപ്പുകള്‍ പൊലീസ് ആസ്ഥാനത്ത് തുടങ്ങി. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റി.
അതേ സമയം രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ അട്ടിമറികളും ഭീകര പ്രവര്‍ത്തനവും നടത്താന്‍ നക്‌സലുകള്‍ നടത്തിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ 5 പേര്‍ക്കെതിരെ എന്‍ഐഎ സംഘം ഫെബ്രുവരി 5 ന് റാഞ്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതാകാം ഇന്നത്തെ ആക്രമണത്തിന് കാരണമെന്ന സംശയവും അന്വേഷണ സംഘം പങ്കുവച്ചു.