കേരളം

kerala

ETV Bharat / bharat

ഒന്നിലധികം സിമ്മുകൾ കൈവശം വെച്ചാല്‍ അധിക ചാർജ്; വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ട്രായ് - INFORMATION FROM TRAI - INFORMATION FROM TRAI

കൃത്യമായ വിവരങ്ങൾ അറിയാന്‍, ട്രായിയുടെ വെബ്‌സൈറ്റും ഔദ്യോഗിക പത്രക്കുറിപ്പും കൺസൾട്ടേഷൻ പേപ്പറും പരിശോധിക്കാൻ നിര്‍ദ്ദേശം.

TRAI  CLARIFICATION FROM TRAI  ടെലികമ്മ്യൂണിക്കേഷൻ  ടെലികോം റെഗുലേറ്ററി അതോറിറ്റി
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jun 14, 2024, 9:11 PM IST

ന്യൂഡൽഹി: ഒന്നിലധികം സിമ്മുകൾ കൈവശം വെച്ചാല്‍ ഉപഭോക്താക്കളിൽ നിന്ന് പണം ഈടാക്കുമെന്ന അവകാശവാദങ്ങൾ അടിസ്ഥാനരഹിതമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഇത് പൂർണ്ണമായും തെറ്റും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമുള്ളതുമാണെന്ന് ട്രായ് വെള്ളിയാഴ്‌ച വ്യക്തമാക്കി.

കൃത്യമായ വിവരങ്ങൾക്കായി, ട്രായ് അതിൻ്റെ വെബ്‌സൈറ്റ് വഴി പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പും കൺസൾട്ടേഷൻ പേപ്പറും പരിശോധിക്കാൻ എല്ലാ പങ്കാളികളോടും പൊതുജനങ്ങളോടും അഭ്യർത്ഥിച്ചു.

നേരത്തെ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് മൊബൈൽ നമ്പറുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ശുപാർശകൾ തേടി ട്രായിയെ സമീപിച്ചിരുന്നു. ഇതുപ്രകാരം നമ്പറുകളുടെ വിനിയോഗത്തെയും അതിനെ ബാധിക്കുന്ന എല്ലാ ഘടകങ്ങളും വിലയിരുത്താനാണ് ട്രായ് കൺസൾട്ടേഷൻ പേപ്പർ ഇഷ്യൂ ചെയ്‌തത്‌. കൺസൾട്ടേഷൻ പേപ്പറുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളുടെ പ്രചാരം ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നുവെന്നും ട്രായ് കൂട്ടിച്ചേർത്തു.

ALSO READ:എക്‌സില്‍ ഇനിയാരും കാണാതെ ലൈക്ക് അടിക്കാം: പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇലോണ്‍ മസ്‌ക്

ABOUT THE AUTHOR

...view details