കേരളം

kerala

ETV Bharat / bharat

റെയില്‍വെയുടെ ക്രിസ്‌മസ് സര്‍പ്രൈസ്; ബെംഗളൂരു - തിരുവനന്തപുരം പ്രത്യേക ട്രെയിന്‍ സര്‍വീസ് - CHRISTMAS SPECIAL TRAIN SERVICES

അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും പ്രത്യേക തീവണ്ടി സര്‍വീസ് ഏര്‍പ്പെടുത്തി.

ക്രിസ്‌മസ് സ്‌പെഷ്യല്‍ സര്‍വീസ്  TRIVANDRUM BENGALURU TRAIN SERVICE  SPECIAL TRAIN SERVICE TO KERALA  RAILWAY NEW SERVICE KERALA
Representative Image ((X@@DRMPalghat))

By ETV Bharat Kerala Team

Published : Dec 22, 2024, 3:42 PM IST

തിരുവനന്തപുരം:ക്രിസ്‌മസിനോട് അനുബന്ധിച്ച് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കും കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കും യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയൊരുക്കി റെയില്‍വേ. അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ഇരു ഭാഗത്തേക്കും പ്രത്യേക തീവണ്ടി സര്‍വീസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ദക്ഷിണ റെയില്‍വേ.

എസ്‌എംവിടി ബെംഗളൂരു - കൊച്ചുവേളി എക്‌സ്‌പ്രസ് സ്‌പെഷ്യല്‍(നമ്പര്‍ 06507)

എസ്‌എംവിടി ബെംഗളൂരു ടെര്‍മിനല്‍സില്‍ നിന്നും കൊച്ചുവേളി ടെര്‍മിനല്‍സിലേക്കുള്ള (തിരുവനന്തപുരം നോര്‍ത്ത്) സ്‌പെഷ്യല്‍ സര്‍വീസ്.

തീയതി:ഡിസംബര്‍ 23ന് സര്‍വീസ് നടത്തും.

പുറപ്പെടല്‍: എസ്‌എംവിടി ബെംഗളൂരു ടെര്‍മിനല്‍സില്‍ നിന്ന് രാത്രി 11 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം വൈകീട്ട് 04:30ന് കൊച്ചുവേളിയിലെത്തും.

കൊച്ചുവേളി - എസ്‌എംവിടി ബെംഗളൂരു എക്‌സ്‌പ്രസ് സ്‌പെഷ്യല്‍ (നമ്പര്‍ 06508)

കൊച്ചുവേളിയില്‍ (തിരുവനന്തപുരം നോര്‍ത്ത്) ടെര്‍മിനല്‍സില്‍ നിന്നും എസ്‌എംവിടി ബെംഗളൂരു ടെര്‍മിനല്‍സിലേക്കുളള സ്‌പെഷ്യല്‍ സര്‍വീസ്

തീയതി: ഡിസംബര്‍ 24ന് സര്‍വീസ് നടത്തും.

പുറപ്പെടല്‍: കൊച്ചുവേളി ടെര്‍മിനല്‍സില്‍ നിന്ന് വൈകീട്ട് 05:55 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 11:15 ന് എസ്‌എംവിടി ബെംഗളൂരുവിലെത്തും.

കോച്ച് പൊസിഷന്‍:ഒരു എസി ഫസ്‌റ്റ് ക്ലാസ് കോച്ച്, രണ്ട് എസി ടു ടയര്‍ കോച്ച്, മൂന്ന് എസി ത്രീ ടയര്‍ കോച്ച്, ആറ് സ്ലീപര്‍ ക്ലാസ് കോച്ച്, നാല് ജെനറല്‍ സെക്കന്‍ഡ് കോച്ച്, രണ്ട് പാഴ്‌സല്‍ വാന്‍, രണ്ട് ലഗേജ് കം ബ്രേക്ക് വാന്‍.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ക്രിസ്‌മസ്-പുതുവത്സര സീസണിലെ തിരക്ക് കണക്കിലെടുത്ത് മുംബൈയില്‍ നിന്ന് കേരളത്തിലേക്കും കേരളത്തില്‍ നിന്ന് മുംബൈയിലേക്കും സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ഒരുക്കി സെന്‍ട്രല്‍ റെയില്‍വേ.

ലോക്‌മാന്യ തിലക് - കൊച്ചുവേളി സ്‌പെഷ്യല്‍ (നമ്പര്‍ 01463)

മുംബൈ ലോക്‌മാന്യ തിലക് ടെര്‍മിനല്‍സില്‍ നിന്നും കൊച്ചുവേളിയിലേക്കുള്ള (തിരുവനന്തപുരം നോര്‍ത്ത്) സ്‌പെഷ്യല്‍ സര്‍വീസ്

തീയതികള്‍:ഡിസംബര്‍ 19, 26, ജനുവരി 2, 9 എന്നീ തിയതികളില്‍ സര്‍വീസ് നടത്തും.

പുറപ്പെടല്‍:ലോക്‌മാന്യ തിലക് ടെര്‍മിനല്‍സില്‍ നിന്ന് വൈകിട്ട് 4 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാത്രി 10.45ന് കൊച്ചുവേളിയിലെത്തും.

കൊച്ചുവേളി - ലോക്‌മാന്യ തിലക് സ്‌പെഷ്യല്‍ (നമ്പര്‍ 01464)

തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്ന് ലോക്‌മാന്യ തിലക് ടെര്‍മിനല്‍സിലേക്കുളള (നമ്പര്‍ 01464) സ്‌പെഷ്യല്‍ സര്‍വീസ്

തീയതികള്‍:ഡിസംബര്‍ 21, 28, ജനുവരി 4, 11 തീയതികളില്‍ സര്‍വീസ് നടത്തും.

പുറപ്പെടല്‍:കൊച്ചുവേളിയില്‍ നിന്നും വൈകിട്ട് 4.20ന് പുറപ്പെടുന്ന പ്രത്യേക തീവണ്ടി പിറ്റേ ദിവസം രാത്രി 12.45ന് ലോക്‌മാന്യ തിലകില്‍ എത്തിച്ചേരും.

Also Read:ക്രിസ്‌മസ്-ശബരിമല തീർഥാടനം: കേരളത്തിലേക്ക് കൂടുതല്‍ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു

ABOUT THE AUTHOR

...view details