കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ മതിലിടിഞ്ഞ് അപകടം; മൂന്ന് കുട്ടികള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക് - CHILDREN DIED IN DELHI - CHILDREN DIED IN DELHI

ഡല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞ് അപകടം. അപകടത്തില്‍പ്പെട്ട 8 കുട്ടികളില്‍ മൂന്ന് പേര്‍ മരിച്ചു. പരിക്കേറ്റ അഞ്ച് പേര്‍ ചികിത്സയില്‍.

CHILDREN DIED AFTER WALL COLLAPSE  CHILDREN DIED IN GREATER NOIDA  ഡൽഹിയിൽ മതിലിടിഞ്ഞ് അപകടം  മതിലിടിഞ്ഞ് മൂന്ന് കുട്ടികൾ മരിച്ചു
Children Died (ANI)

By ETV Bharat Kerala Team

Published : Jun 29, 2024, 6:34 AM IST

ന്യൂഡൽഹി:ഗ്രേറ്റർ നോയിഡയിൽ നിർമാണത്തിലിരിക്കുന്ന വീടിന്‍റെ മതില്‍ ഇടിഞ്ഞ് അപകടം. മൂന്ന് കുട്ടികൾ മരിച്ചു. അഞ്ച് പേർക്ക് പരിക്ക്. ഇന്നലെ (ജൂൺ 28) വൈകിട്ട് 7.45 ഓടെയാണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന് മതില്‍ തകര്‍ന്ന് വീഴുകയായിരുന്നു.

തകർന്ന് വീണ മതിലിന്‍റെ അവശിഷ്‌ടങ്ങൾക്കിടയിൽപ്പെട്ട് പരിക്കേറ്റവരാണ് മരിച്ചത്. എട്ട് കുട്ടികളാണ് അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിയത്. അതിൽ മൂന്ന് പേർ മരിച്ചു. പരിക്കേറ്റ മറ്റ് കുട്ടികള്‍ ചികിത്സയില്‍.

'ഇന്നലെ വൈകിട്ട് 7.45 ഓടെയാണ് ദാദ്രിയില്‍ അപകടമുണ്ടായതായി വിവരം ലഭിച്ചതെന്നും ഉടന്‍ പൊലീസ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെന്നും ഗൗതം ബുദ്ധ നഗർ അഡിഷണൽ ജില്ല മജിസ്‌ട്രേറ്റ് അതുൽ കുമാർ പറഞ്ഞു.8 കുട്ടികളായിരുന്നു കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ അകപ്പെട്ടത്. പുറത്തെടുത്ത കുട്ടികള്‍ മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നുവെന്നും മറ്റ് കുട്ടികളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും' അതുൽ കുമാർ പറഞ്ഞു.

Also Read: ഡല്‍ഹി വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന് വീണു; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

ABOUT THE AUTHOR

...view details