ചണ്ഡിഗഢ് : വിദേശത്തെ വിഖ്യാത സര്‍വകലാശാലകളിലെ പഠനം മിക്ക വിദ്യാര്‍ഥികളുടെയും സ്വപ്‌നമാണ്. എന്നാല്‍ മിക്കവര്‍ക്കും ഇത് സാധിക്കാറില്ല. എന്നാല്‍ ചണ്ഡിഗഢ് സര്‍വകലാശാല 2014 മുതല്‍ ആവിഷ്ക്കരിച്ച ഒരു രാജ്യാന്തര പദ്ധതി പ്രകാരം 1900 വിദ്യാര്‍ഥികള്‍ക്ക് വിദേശത്തെ എണ്ണം പറഞ്ഞ സര്‍വകലാശാലകള്‍ സന്ദര്‍ശിക്കാനും രാജ്യാന്തര പഠന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും സാധിച്ചു.
37 രാജ്യങ്ങളിലെ ഉന്നത സര്‍വകലാശാലകളിലായി ഇതിനകം 891 വിദ്യാര്‍ഥികള്‍ ഇന്‍റേണ്‍ഷിപ്പ് ചെയ്യാനും സ്‌കോളര്‍ഷിപ്പ് നേടാനും സെമസ്റ്റര്‍ എക്‌സ്‌ചേഞ്ച് പരിപാടികളില്‍ പങ്കെടുക്കാനുമായി. ഈ വിദ്യാര്‍ഥികള്‍ക്ക് ആകെ 82 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പാണ് കിട്ടിയത്. ഇതില്‍ ഒരു വിദ്യാര്‍ഥിക്ക് മാത്രം 1.28 കോടിരൂപയുടെ സ്‌കോളര്‍ഷിപ്പ് കിട്ടി.
എല്ലാക്കൊല്ലവും ചണ്ഡിഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളിലേക്ക് പദ്ധതിയുടെ ഭാഗമായി പോകാന്‍ സാധിക്കുന്നു. രാജ്യാന്തര അക്കാദമിക അനുഭവം നല്‍കുക എന്നത് തന്നെയാണ് ചണ്ഡിഗഢ് സലര്‍വകാശാലയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ അടിത്തറയെന്ന് ഇന്‍റര്‍നാഷണല്‍ അഫയേഴ്‌സ്, ഇന്‍റര്‍നാഷണല്‍ അഡ്‌മിഷന്‍സ് മേധാവി പ്രൊഫ. രാജന്‍ശര്‍മ്മ പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി സര്‍വകലാശാല ലോകത്തെ 95 രാജ്യങ്ങളിലെ 502 സര്‍വകശാലകളുമായി സഹകരിച്ച് വരുന്നു. 51 വിഷയങ്ങളാണ് സര്‍വകലാശാലയില്‍ പഠിപ്പിക്കുന്നത്.
ഓസ്‌ട്രേലിയയിലെ ഡീക്കിന്‍ സര്‍വകലാശാല, കാനഡയിലെ വാന്‍കൂവര്‍ ഐലന്‍ഡ് സര്‍വകലാശാല, ഓസ്ട്രേലിയയിലെ ന്യൂകാസില്‍ സര്‍വകലാശാല, റഷ്യയിലെ സെന്‍റ് പീറ്റേഴ്‌സ് ബര്‍ഗ് സര്‍വകലാശാല, നോര്‍ത്ത് അമേരിക്ക സര്‍വകലാശാല തുടങ്ങിയ സര്‍വകലാശാലകളിലേക്കാണ് ചണ്ഡിഗഢ് സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പോയത്. 60 രാജ്യങ്ങളിലെ 250 സര്‍വകലാശാലകളുമായി ഗവേഷണ ശൃംഖലയിലും ചണ്ഡിഗഢ് സര്‍വകലാശാലയ്ക്ക് സഹകരണമുണ്ട്. എന്‍ജിനിയറിങ്, ഹോസ്‌പിറ്റാലിറ്റി, മാനേജ്മെന്‍റ്, ശാസ്‌ത്ര വിഷയങ്ങളിലായാണ് ഗവേഷണ ബന്ധങ്ങള്‍.
അമേരിക്കയിലെ ഫ്ലോറിഡയിലുള്ള വാള്‍ട്ട് ഡിസ്‌നി വേള്‍ഡ് സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ :ഇന്‍റേൺഷിപ്പ്, കൾച്ചറൽ എക്‌സ്‌ചേഞ്ച്, അക്കാദമിക് എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളുടെ ഭാഗമായി യുഎസിലെ ഫ്ലോറിഡയിലുള്ള ലോകത്തിലെ ഒന്നാം നമ്പർ വിനോദ കമ്പനിയായ വാൾട്ട് ഡിസ്‌നി വേൾഡ് 310 വിദ്യാർഥികൾ സന്ദർശിച്ചു. ലോകമെമ്പാടുമുള്ള, വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്‌ധരുമായി ആശയവിനിമയം നടത്താനും പരിശീലനം നേടാനും സാധിച്ചു. ഇന്‍റര്‍നാഷണൽ പ്രോഗ്രാമിന്‍റെ ഭാഗമായി വിദ്യാർഥികൾക്ക് അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന അവസരങ്ങള്‍ കിട്ടുന്നു.
ചണ്ഡീഗഡ് സർവകലാശാല പ്രശസ്‌തമായ ആഗോള സർവകലാശാലകളിൽ പഠിക്കാൻ അവസരമൊരുക്കുന്നു. ഈ അവസരങ്ങളിൽ സെമസ്റ്റർ എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകൾ, സമ്മർ ട്രെയിനിങ്, സ്റ്റുഡൻ്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകൾ, വിദേശത്ത് ബിരുദാനന്തര ബിരുദങ്ങൾ അല്ലെങ്കിൽ പിഎച്ച്‌ഡികൾ, ജോയിന്‍റ് വർക്ക്‌ഷോപ്പുകൾ, കോൺഫറൻസുകൾ, റിസർച്ച് പ്രോജക്‌ടുകൾ, ഫാക്കൽറ്റി എക്‌സ്‌ചേഞ്ചുകൾ, ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾ, അന്താരാഷ്‌ട്ര തൊഴിൽ സാധ്യതകൾ എന്നിവ ഉൾപ്പെടുന്നു.
സര്‍വകലാശാലയുടെ ഇന്‍റർനാഷണൽ പ്രോഗ്രാം വിദ്യാർഥികളെ ആഗോള അക്കാദമിക് എക്‌സ്‌പോഷർ ഉപയോഗിച്ച് ശാക്തീകരിക്കുക മാത്രമല്ല, ആഗോള തൊഴിലവസരങ്ങളുടെ വാതിലുകൾ തുറക്കുകയും ചെയ്യുന്നു. പ്രശസ്‌ത അന്താരാഷ്‌ട്ര സർവകലാശാലയിൽ നിന്നുള്ള ബിരുദവും വൈവിധ്യമാർന്ന ആഗോള സാംസ്‌കാരിക അനുഭവവും കൊണ്ട് ചണ്ഡിഗഢ് സർവകലാശാല മികച്ച ആഗോള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാനുള്ള വിദ്യാർഥികളുടെ സ്വപ്‌നങ്ങൾക്ക് ചിറകുനൽകുന്നു.