റാഞ്ചി:ജാര്‍ഖണ്ഡില്‍ ബിജെപി നേതൃത്വം നല്‍കുന്ന എൻഡിഎ മുന്നണി ഭരണത്തിലേറുമെന്ന് മുൻ മുഖ്യമന്ത്രി ചംപെയ് സോറൻ. ബിജെപിക്ക് അനുകൂലമായാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണല്‍ ദിനത്തിലാണ് ചംപെയ് സോറന്‍റെ പ്രതികരണം. മുഖ്യമന്ത്രിയാരാകുമെന്നുള്ള കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്‌ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ബിജെപി തീര്‍ച്ചയായും വിജയിക്കും, ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. ജാര്‍ഖണ്ഡില്‍ ബിജെപി എൻഡിഎ സര്‍ക്കാര്‍ രൂപികരിക്കും. ജനങ്ങള്‍ ബിജെപിക്ക് അനുകൂലമായിട്ടാണ് വോട്ട് ചെയ്‌തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ബിജെപി. മുഖ്യമന്ത്രി ആരാകുമെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. പിന്നീട് ഇക്കാര്യം എംഎല്‍എമാരുമായി ചര്‍ച്ച ചെയ്യും'- വോട്ടെണ്ണല്‍ ദിനത്തില്‍ വാര്‍ത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെയാണ് ചംപെയ് സോറന്‍റെ പ്രതികരണം.
ജാര്‍ഖണ്ഡിലെ 81 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ 68 ഇടങ്ങളിലായിരുന്നു ബിജെപി മത്സരിച്ചത്. എജെഎസ്‌യു പത്ത് സീറ്റിലും ജെഡിയു രണ്ടിടത്തും എല്‍ജെപി ഒരു സീറ്റിലും ജനവിധി തേടി. ഇന്ത്യാ സഖ്യത്തിനായി ജെഎംഎം 43 സീറ്റിലും കോണ്‍ഗ്രസ് 30 സീറ്റിലുമാണ് മത്സരിച്ചത്.
Also Read :മഹാരാഷ്‌ട്രയില്‍ ഇന്ത്യാ സഖ്യം അധികാരത്തില്‍ എത്താന്‍ വലിയ സാധ്യതയെന്ന് അശോക് ഗെഹ്‌ലോട്ട്