ന്യൂഡൽഹി :അരവിന്ദ് കെജ്‌രിവാളിനെതിരെ വധഭീഷണിയുണ്ടെന്ന ഡൽഹി മുഖ്യമന്ത്രിയുടെ ആരോപണത്തിൽ പ്രതികരിച്ച് ബിജെപി. അരവിന്ദ് കെജ്‌രിവാളിനെ വധിക്കാന്‍ ബിജെപിയും പൊലീസും ഗൂഢാലോചന നടത്തുന്നുവെന്നാരോപിച്ച് എഎപി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം. പരാജയ ഭീതിയിൽ എഎപി ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നാണ് ബിജെപി പ്രതികരിച്ചത്.
ഭീതി മറികടക്കാൻ എഎപി നാടകം കളിക്കുകയാണെന്ന് ബിജെപി പരിഹസിച്ചു. Z+ സുരക്ഷ വേണമെന്ന ആവശ്യത്തെയും ബിജെപി എംപി പർവേഷ് വർമ്മ വിമർശിച്ചു. എന്നാൽ ഡൽഹി പൊലീസ് ആരോപണത്തിൽ മൗനം തുടരുകയാണ്.
പഞ്ചാബ് പൊലീസ് നൽകിയ സുരക്ഷ പുനസ്ഥാപിക്കണം. ഒന്നിന് പിന്നാലെ ഒന്നായി അദ്ദേഹത്തെ ആക്രമിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. കെജ്‌രിവാളിന് പഞ്ചാബ് പൊലീസ് നല്‍കിയ സുരക്ഷ പുനസ്ഥാപിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടതായി അതിഷി വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി എംപി പർവേഷ് വർമ്മയുടെ വിമർശനം.
ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം