ന്യൂഡൽഹി:മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്‌തു. ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ ശേഷം കെജ്‌രിവാളിനെ കസ്റ്റഡിയില്‍ വിടണമെന്ന ആവശ്യം സിബിഐ ഉന്നയിക്കുകയായിരുന്നു. കോടതിമുറിയിൽ ചോദ്യംചെയ്യാൻ അനുമതി നൽകിയ കോടതി അറസ്റ്റിലേക്ക് നയിക്കുന്ന രേഖകൾ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി.
തുടര്‍ന്നായിരുന്നു അറസ്റ്റിന് അനുമതി നല്‍കിയത്. സ്പെഷ്യല്‍ ജഡ്‌ജി അമിതാഭ് റാവത്തായിരുന്നു കെജ്‌രിവാളിന്‍റെ അറസ്റ്റിന് ഉത്തരവിട്ടത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ തിഹാര്‍ ജയിലില്‍ എത്തി സിബിഐ അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹി മുഖ്യമന്ത്രിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ആവശ്യമുന്നയിച്ച് കേന്ദ്ര അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
അഴിമതി കേസിൽ മാർച്ച് 21 നാണ് എഎപിയുടെ ദേശീയ കൺവീനർ കൂടിയായ അരവിന്ദ് കെജ്‌രിവാൾ അറസ്‌റ്റിലായത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മെയിൽ സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് ജൂൺ രണ്ടിന് അരവിന്ദ് കെജ്‌രിവാൾ വീണ്ടും ജയിലിലേക്ക് മടങ്ങി.
Also Read :ജനങ്ങളെ ജയിൽ ഭക്ഷണം കഴിപ്പിച്ച പ്രധാനമന്ത്രിയാണ് ഇന്ദിര ഗാന്ധി എന്ന് സ്‌പീക്കർ ലേക്‌സഭയില്‍; പ്രതിഷേധിച്ച് പ്രതിപക്ഷം - Speakers Remark On Emergency