കേരളം

kerala

ETV Bharat / bharat

പൂര്‍വാഞ്ചല്‍ അതിവേഗ പാതയില്‍ ബസ് മറിഞ്ഞ് 38 പേര്‍ക്ക് പരിക്ക് - Bus Overturns Purvanchal Expressway - BUS OVERTURNS PURVANCHAL EXPRESSWAY

ബിഹാറില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. എക് ബസാര്‍ ശുക്ല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

Uttar Pradesh  പൂര്‍വാഞ്ചല്‍ അതിവേഗ പാത  എക് ബസാര്‍ ശുക്ല പൊലീസ് സ്റ്റേഷന്‍  Bus accident
പൂര്‍വാഞ്ചല്‍ അതിവേഗ പാതയില്‍ ബസ് മറിഞ്ഞ് 38 പേര്‍ക്ക് പരിക്ക് (ETV Bharat)

By ETV Bharat Kerala Team

Published : Jul 6, 2024, 2:47 PM IST

അമേഠി:പൂര്‍വാഞ്ചല്‍ അതിവേഗ പാതയില്‍ ബസ് മറിഞ്ഞ് 38 പേര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ അമേഠിയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

ബിഹാര്‍ രജിസ്ട്രേഷനുള്ള സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. ബിഹാറില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോകുകയായിരുന്നു. അപകടകാരണം വ്യക്തമായിട്ടില്ല.

അപകടം നടക്കുമ്പോള്‍ ബസില്‍ 65 പേരുണ്ടായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അതുല്‍സിങ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. വിവരമറിഞ്ഞയുടന്‍ പൊലീസും സ്ഥലത്തെത്തി.

പരിക്കേറ്റവരെ ജഗദീഷ്പൂരിലെ സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ പരിചരണം ആവശ്യമുള്ള പതിനേഴുപേരെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആളപായം സ്ഥിരീകരിച്ചിട്ടില്ല. അപകടകാരണം അന്വേഷിച്ച് വരികയാണ്. സ്ഥലത്ത് നിന്ന് ബസ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

Also Read:നിയന്ത്രണം വിട്ട കാർ വർക്ക് ഷോപ്പിലേക്ക് ഇടിച്ചു കയറി; 10 ദിവസത്തിനിടെ രണ്ടാമത്തെ അപകടം

ABOUT THE AUTHOR

...view details