കേരളം

kerala

ETV Bharat / bharat

ഇടക്കാല ബജറ്റ്; ഇരു സഭകളിലെയും നേതാക്കളുടെ യോഗം വിളിച്ച് പ്രഹ്ളാദ് ജോഷി

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതരിപ്പിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സർക്കാർ രൂപീകരിക്കുന്നത് വരെയുള്ള ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുക

By ETV Bharat Kerala Team

Published : Jan 29, 2024, 4:02 PM IST

pralhad joshi  Parliamentary affairs minister  Budget 2024  നിർമ്മല സീതാരാമൻ  പാര്‍ലമെന്‍ററി കാര്യ മന്ത്രി  പ്രഹ്ളാദ് ജോഷി
Pralhad Joshi to meet floor leaders of political parties

ഡല്‍ഹി: ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്‍റിലെ ഇരു സഭകളിലെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ച് പാര്‍ലമെന്‍ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി (Parliamentary affairs minister Pralhad Joshi to meet floor leaders of political parties)

ഏപ്രില്‍ മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിച്ച് ഫെബ്രുവരി 9ന് സമാപിക്കും.

പാര്‍ലമെന്‍റിലെ ഇരു സഭകളിലെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുർമു അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനം ആരംഭിക്കും.

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതരിപ്പിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സർക്കാർ രൂപീകരിക്കുന്നത് വരെയുള്ള ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുക (Budget 2024).

അതേസമയം ബജറ്റ് അവതരണത്തിന് മുന്നോടിയായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് സുപ്രധാന ശുപാർശകള്‍ പുറത്തുവിട്ടു.

ഓഹരി വിറ്റഴിക്കലിനായി 3 വർഷത്തെ ഷെഡ്യൂൾ തയ്യാറാക്കൽ, മൂലധനച്ചെലവ് (capex) 20% വർധിപ്പിച്ച് 12 ലക്ഷം കോടി രൂപയാക്കി ഒരു സമ്പൂർണ്ണ നിക്ഷേപ മന്ത്രാലയം സ്ഥാപിക്കുക എന്നിവയാണ് ശുപാർശകള്‍. പെട്രോളിയം, വൈദ്യുതി, റിയൽ എസ്റ്റേറ്റ് എന്നിവ ജിഎസ്ടിയിൽ ഉൾപ്പെടുത്തി 3-റേറ്റ് ഘടനയും ലക്ഷ്യമിടുന്നുണ്ട്.

ABOUT THE AUTHOR

...view details