ETV Bharat / bharat

'വിശക്കുന്നവരെ കാത്തിരുത്താനാവില്ല': കുടിയേറ്റ തൊഴിലാളികൾക്ക് റേഷൻ കാർഡ് വൈകുന്നതിൽ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം - SC In Migrant Workers Ration Card

സർക്കാർ നടപടികൾ വേഗത്തിലാക്കാൻ നിർദേശം. നവംബർ 19 ന് വീണ്ടും വാദം കേൾക്കും.

SC TO CENTER MIGRANT WORKER ISSUE  SUPREME COURT RECENT OBSERVATIONS  DELAY IN RATION CARD MIGRANT WORKER  UNORGANIZED LABORERS RATION CARD
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 5, 2024, 7:19 AM IST

ന്യൂഡൽഹി: അർഹതപ്പെട്ട കുടിയേറ്റ തൊഴിലാളികൾക്ക് റേഷൻ കാർഡ് നൽകുന്നതിലെ കാലതാമസത്തിൽ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ദേശീയ ഭക്ഷ്യസുരക്ഷ നിയമപ്രകാരം കുടിയേറ്റ തൊഴിലാളികൾക്ക് അർഹതയുള്ളതിനാൽ അവർക്ക് റേഷൻ നൽകുന്നതിനുള്ള നടപടികൾ കോവിഡ് സമയത്ത് സുപ്രീം കോടതി സ്വമേധയാ ആരംഭിച്ചിരുന്നു. എന്നാൽ ഇതുവരെയും നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരുകൾക്കുമെതിരെ സുപ്രീം കോടതി വിമർശനമുന്നയിച്ചിരിക്കുന്നത്.

2021 ജൂണിലെ വിധിയിൽ സുപ്രീം കോടതി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചു. 'വിശക്കുന്നവർക്ക് കാത്തിരിക്കാനാവില്ല' എന്ന നിരീക്ഷിച്ച കോടതി ഇ-ശ്രം പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌ത അർഹതപ്പെട്ട കുടിയേറ്റ തൊഴിലാളികൾക്കും അസംഘടിത തൊഴിലാളികൾക്കും എത്രയും പെട്ടെന്ന് റേഷൻ കാർഡ് നല്‍കാൻ സർക്കാരുകൾക്ക് നിർദേശം നൽകി. ജസ്‌റ്റിസുമാരായ സുധാൻഷു ധൂലിയ അഹ്‌സനുദ്ദീൻ അമാനുല്ല എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോടതിയലക്ഷ്യത്തിനുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി സർക്കാരുകൾക്ക് മുന്നറിയിപ്പ് നൽകി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കണക്കുകൾ പ്രകാരം കർണാടകയിൽ 1.45 ലക്ഷം പേർ റേഷൻ കാർഡിന് അർഹരാണെന്ന് വാദത്തിനിടെ ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാൽ, 13,945 പേർക്ക് മാത്രമാണ് ഇതുവരെ റേഷൻ കാർഡ് നൽകിയത്. സംസ്ഥാന സർക്കാരുകൾ നടപടി ക്രമങ്ങൾ വേഗത്തിലാക്കണമെന്ന് കേന്ദ്രത്തെ പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി വാദിച്ചു. സ്ഥിരീകരണ പ്രക്രിയയിൽ നിരവധി അപാകതകൾ കണ്ടെത്തിയയിരുന്നു. അവ പരിഹരിക്കേണ്ടതുണ്ട്. ഇത് വലിയ പ്രക്രിയയാണെന്നും ഇവർ പറഞ്ഞു. നവംബർ 19 ന് കേസിൽ കോടതി വീണ്ടും വാദം കേൾക്കും.

Also Read:"എല്ലാവരും തുല്യരായി ജനിക്കുന്നു", ജയിലുകളിലെ ജാതി വിവേചനം ഭരണഘടനാവിരുദ്ധമെന്ന് സുപ്രീം കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.