തരണ്‍ തരണ്‍ (പഞ്ചാബ്) :പഞ്ചാബിലെ തരണ്‍ തരണ്‍ ജില്ലയില്‍ ചൈന നിര്‍മിത ഡ്രോണ്‍ കണ്ടെത്തി. ബിഎസ്എഫ് ആണ് ഡ്രോണ്‍ കണ്ടെത്തിയത്. തകര്‍ന്ന നിലയിലാണ് ഡ്രോണ്‍.
ദാല്‍ ഗ്രാമത്തിലെ ഒരു കൃഷിയിടത്തില്‍ നിന്നാണ് ഡ്രോണ്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിര്‍ത്തി വേലിക്കരികില്‍ രാവിലെ പട്രോളിങ് നടത്തുന്നതിനിടെ ചൊവ്വാഴ്‌ചയാണ് ഡ്രോണ്‍ കണ്ടെത്തിയത്. അതിര്‍ത്തി വേലിക്ക് സമീപമുള്ള ഗോതമ്പ് പാടത്തെ ഒരു മെതി യന്ത്രത്തിന് സമീപത്ത് നിന്ന് ശബ്‌ദം കേട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡ്രോണ്‍ കണ്ടെത്തിയത്.