ഡൽഹി : മദ്യനയ അഴിമതിക്കേസില്‍ അറസ്‌റ്റിലായ ബിആര്‍എസ് നേതാവ് കെ കവിതയുടെ കസ്‌റ്റഡി മൂന്ന് ദിവസത്തേക്ക് കൂടെ നീട്ടി റൂസ് അവന്യൂ കോടതി. ഒരാഴ്‌ചത്തെ കസ്‌റ്റഡിക്ക് ശേഷം ഇഡി ഇന്ന് കവിതയെ (23-03-2024) റൂസ് അവന്യൂ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിന്‍റെ അന്വേഷണ പുരോഗതിയെക്കുറിച്ച് ഇഡി അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു.
അഞ്ച് ദിവസത്തേക്ക് കൂടെ കസ്‌റ്റഡി നീട്ടണമെന്നായിരുന്നു ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരോടൊപ്പം കവിതയെയും ചോദ്യം ചെയ്യണമെന്നായിരുന്നു ഇഡിയുടെ വാദം. കവിതയുടെ കുടുംബാംഗങ്ങളുടെ വ്യാപാര ഇടപാടുകൾ പരിശോധിച്ചുവരികയാണെന്നും അഭിഭാഷകന്‍ പറഞ്ഞു.