വിശാഖപട്ടണം:റോഡും ആവശ്യത്തിന് വാഹന സൗകര്യവും ഇല്ലാത്തത് മൂലം ബാലന് ജീവന്‍ നഷ്‌ടമായി. ബദനൈന ജീവന്‍കുമാറിന്‍റെയും ദാലമ്മയുടെയും മൂത്തമകനായ മൂന്ന് വയസുകാരന്‍ പ്രസാദിനാണ് ദാരുണാന്ത്യമുണ്ടായത്. ആന്ധ്രാപ്രദേശിലെ ശൃംഗവാരപുകോട്ടയിലെ പട്ടികവര്‍ഗ മേഖലയായ ദരപാര്‍ത്തി പഞ്ചായത്തിലെ ഗുണപാദു ഗ്രാമത്തിലാണ് സംഭവം.
സംഭവത്തെക്കുറിച്ച് ആദിവാസി നേതാക്കള്‍ പറയുന്നതിങ്ങനെ- തിങ്കളാഴ്‌ച രാവിലെയാണ് ബാലന് സുഖമില്ലാതായത്. കുട്ടിയുടെ പിതാവ് തന്‍റെ സുഹൃത്തിന്‍റെ ഇരുചക്ര വാഹനത്തില്‍ കുറേ ദൂരം കുട്ടിയുമായി ആശുപത്രിയിലേക്ക് പോയി. പിന്നീടുള്ള ദൂരം നടക്കേണ്ടി വന്നു. വീട്ടില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെയുള്ള മേട്ടപാലത്ത് എത്തിയപ്പോഴേക്കും കുട്ടി മരിച്ചു.
ദീര്‍ഘകാലമായി ഇത്തരം സംഭവങ്ങള്‍ നിരവധി ഇവിടെ ഉണ്ടായിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അധികൃതര്‍ അവ ഗൗരവപൂര്‍വ്വം കാണുകയോ ഇത് പരിഹരിക്കാന്‍ നടപടികളെടുക്കുകയോ ചെയ്യുന്നില്ലെന്നും ഇവര്‍ പറഞ്ഞു. അധികൃതരെത്തി പ്രദേശത്ത് മെഡിക്കല്‍ ക്യാമ്പ് നടത്താമെന്ന് ജനുവരി മാസത്തില്‍ തങ്ങള്‍ക്ക് വാഗ്‌ദാനം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇതേക്കുറിച്ച് ഇവര്‍ മറന്നു. പ്രദേശത്ത് റോഡ് നിര്‍മിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ റോഡ് നിര്‍മ്മാണത്തിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു.
ഇത് ആന്ധ്രാപ്രദേശിലെ ഒരു സ്ഥലത്തെ മാത്രം വിഷയമല്ല. സംസ്ഥാനത്തെ പല റോഡുകളുടെയും സ്ഥിതി ഇത് തന്നെയാണെന്നും ആരോപണമുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ആംബുലന്‍സിലെത്തിച്ച മൃതദേഹം പാതി വഴിയില്‍ വച്ച് ഇറക്കേണ്ടി വന്നു. അല്ലൂര്‍ ജില്ലയിലാണ് ഈ സംഭവം ഉണ്ടായത്. ആംബുലന്‍സിന് പിന്നെ മുന്നോട്ട് പോകാനാകാത്ത സ്ഥിതി ആയിരുന്നു. ഇരുട്ടത്ത് മൃതദേഹവും ചുമന്ന് നടക്കേണ്ട ഗതികേട് ഒരു പാവം പിതാവിന് ഉണ്ടായി. പട്ടികവര്‍ഗ മേഖലകളില്‍ മതിയായ റോഡ് സൗകര്യമില്ലാത്തതിനാല്‍ പല പ്രശ്‌നങ്ങളും നേരിടുന്നുണ്ട്. റോഡില്‍ വച്ചും പാതിവഴിയില്‍ വച്ചും പലര്‍ക്കും ജീവന്‍ നഷ്‌ടമാകുന്നുണ്ട്.
Also Read:11 കാരന്‍റെ ജീവനെടുത്ത് ആശ്രമ ചികിത്സ; മരണവിവരം മറച്ചുവച്ച് മൃതദേഹം മറവുചെയ്‌ത് പിതാവ്; മരണം പുറത്തായത് 3 വര്‍ഷത്തിന് ശേഷം
അല്ലൂരി ജില്ലയില്‍ തന്നെ ഒരു സ്‌ത്രീ ആശുപത്രിയിലേക്കുള്ള വഴിയില്‍ പ്രസവിച്ച സംഭവവും ഉണ്ടായി. രാവിലെ നാല് മണിക്ക് ആംബുലന്‍സ് സര്‍വീസിനെ വിളിച്ചെങ്കിലും ആംബുലന്‍സ് എത്തിയത് എട്ട് മണിക്കാണ്. മോശം റോഡ് ആയതിനാല്‍ ഗ്രാമത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയാണ് ആംബുലന്‍സ് എത്തിയത്. പിന്നീട് ആംബുലന്‍സില്‍ വച്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. മതിയായ റോഡും ആശുപത്രികളും ഇല്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് പല പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ആരും ആദിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് വേണ്ട ഗൗരവം കൊടുക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.