കേരളം

kerala

ETV Bharat / bharat

ഏഴ് എംഎൽഎമാർ രാജിവെച്ചു; ഡൽഹിയിൽ ആം ആദ്‌മി പാർട്ടിക്ക് കനത്ത തിരിച്ചടി - DELHI ASSEMBLY ELECTIONS

ഇപ്പോള്‍ ആം ആദ്‌മി പാര്‍ട്ടി അഴിമതിയുടെ ചെളിക്കുണ്ടില്‍ കുടുങ്ങിയിരിക്കുന്നെന്ന് രാജിവെച്ച എംഎൽഎമാരിൽ ഒരാൾ..

AAP MLA NARESH YADAV  DELHI ASSEMBLY ELECTIONS 2025  AAP MLA BHAWNA GAUR  ARVIND KEJRIWAL AAP
File Photo Of AAP National Convenor Arvind Kejriwal (ETV Bharat)

By ETV Bharat Kerala Team

Published : Jan 31, 2025, 7:32 PM IST

ന്യൂഡൽഹി:ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ആം ആദ്‌മി പാർട്ടിക്ക് കനത്ത തിരിച്ചടി. വോട്ടെടുപ്പിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ പാർട്ടിയുടെ ഏഴ് എംഎൽഎമാർ രാജിവച്ചു. ഇവർക്ക് ഇക്കുറി മത്സരിക്കാന്‍ ടിക്കറ്റ് നൽകിയിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് രാജി എന്നാണ് സൂചന.

രാജിവെച്ച എംഎൽഎമാരും മണ്ഡലവും

  1. ഭാവന ഗൗർ- പാലം
  2. ബിഎസ് ജൂൺ - ബിജ്വാസൻ
  3. പവൻ ശർമ്മ - ആദർശ് നഗർ
  4. മദൻലാൽ - കസ്‌തൂർബ നഗർ
  5. രാജേഷ് ഋഷി - ജനക്പുരി
  6. രോഹിത് മെഹ്‌റോളിയ - ത്രിലോക്പുരി
  7. നരേഷ് യാദവ് - മെഹ്‌റൗളി

രാജിവെച്ചവരിൽ ഒരാളായ മെഹ്‌റൗളി എംഎൽഎ നരേഷ് യാദവ് നരേഷ് യാദവ് ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന് രണ്ട് പേജുള്ള ഒരു കത്ത് നൽകിയിട്ടുണ്ട്. അതിൽ തന്‍റെ രാജിയുടെ കാരണങ്ങളും അദ്ദേഹം പരാമർശിച്ചിട്ടുണ്ട്. ഇന്ത്യൻ രാഷ്‌ട്രീയത്തെ അഴിമതിയിൽ നിന്ന് മോചിപ്പിക്കുന്നതിനായി അണ്ണാ ഹസാരെ നടത്തിയ അഴിമതിക്കെതിരായ പ്രസ്ഥാനത്തിൽ നിന്നാണ് ആം ആദ്‌മി പാർട്ടി പിറന്നതെന്ന് നരേഷ് യാദവ് കത്തിൽ പറഞ്ഞു. പക്ഷേ ഇപ്പോള്‍ ആം ആദ്‌മി പാര്‍ട്ടി തന്നെ അഴിമതിയുടെ ചെളിക്കുണ്ടില്‍ കുടുങ്ങിയിരിക്കുന്നു. സത്യസന്ധതയുടെ രാഷ്‌ട്രീയത്തിനു വേണ്ടിയാണ് ഞാൻ ആം ആദ്‌മി പാർട്ടിയിൽ ചേർന്നത്. എന്നാൽ ഇന്ന് സത്യസന്ധത എവിടെയും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ അതിലുണ്ടായിരുന്നയാളാണ് നരേഷ് എന്നാൽ പിന്നീട് ആ സീറ്റ് നരേഷിന് നൽകാതെ മറ്റൊരാൾക്ക് നൽകുകയായിരുന്നു.

Also Read:'വിഷം കലക്കൽ' വിവാദം; രാഹുൽ ഗാന്ധിയേയും കെജ്‌രിവാളിനെയും യമുനയിലെ ജലം കുടിക്കാൻ ക്ഷണിച്ച് നയാബ് സിങ് സൈനി

ABOUT THE AUTHOR

...view details